ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവര്‍ന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസല്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തില്‍ എത്തിയത്.
ഗസല്‍ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം ഇന്ന് വിശ്വാസത്തിന് കീഴ ട ങ്ങിയാണ്.
കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥ പേര്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2011ല്‍ കളക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ വെച്ച് മതം മാറാനുള്ള കാരണത്തെ കുറിച്ച് മോഹനി സംസാരിച്ചിരുന്നു. മോഹനിയുടെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് ജീവിത്തില്‍ ഒത്തിരി വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും താരം പറയുന്നു
പ്രാര്‍ത്ഥനകളോ പൂജകളോ കൊണ്ട് തന്റെ പ്രശ്‌നങ്ങളൊന്നും മാറിയില്ല, തനിക്ക് വേണ്ടുന്ന ഉത്തരം തന്റെ മതത്തിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് മതം മാറിയതെന്നും ഇപ്പോള്‍ ജീവിതമാകെ മാറിയെന്നും ആഗ്രഹിച്ച സമാധാനം ലഭിച്ചുവെന്നും തന്റെ കുടുംബം തകരാതെ രക്ഷിച്ചത് ജീസസാണെന്നും മോഹിനി പറയുന്നു.