പേര് മാറ്റാന്‍ നിര്‍ദേശിച്ചത് സിദ്ദിഖ് സാര്‍, പേര് മാറ്റിയാല്‍ ഉയര്‍ച്ചയുണ്ടാവുമെന്നും രക്ഷപ്പെടുമെന്നും അന്നേ ദിലീപേട്ടന്‍ പറഞ്ഞിരുന്നു, തുറന്നുപറഞ്ഞ് മിര്‍ണ മേനോന്‍

393

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെല്‍സണ്‍ ചിത്രം ജയിലര്‍. മലയാളി താരങ്ങള്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. മോഹന്‍ലാലിന്റേയും വിനായകന്റേയും ചിത്രത്തിലെ പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്.

Advertisements

ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ജയിലറിലൂടെ ശ്രദ്ധനേടിയ നടിയാണ് മലയാളി കൂടിയായ മിര്‍ണ മേനോന്‍. ചിത്രത്തില്‍ രജനികാന്തിന്റെ മരുമകളുടെ വേഷത്തിലാണ് മിര്‍ണ എത്തിയത്.

Also Read; ഏറ്റവും നല്ല സുഹൃത്തായി കൂടെ തന്നെയുണ്ടാവും, സ്വാതന്ത്ര്യത്തിലാണല്ലോ സ്‌നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതല്‍, പ്രിയതമന് ജന്മദിനാശംസകളുമായി സിത്താര, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

തമിഴ് സിനിമയിലൂടെ തന്നെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗ് ബ്രദറിലൂടെയായിരുന്നു മിര്‍ണയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇപ്പോഴിതാ ബിഗ് ബ്രദറില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം തുറന്നുപറയുകയാണ് മിര്‍ണ.

ബന്ധുവിനൊപ്പം സിദ്ദിഖിനെ കാണാന്‍ പോയപ്പോഴായിരുന്നു ആ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. അതിഥി എന്നായിരുന്ന തന്റെ പേര് മാറ്റാന്‍ സിദ്ദിഖാണ് നിര്‍ദേശിച്ചതെന്നും ദിലീപാണ് എമ്മില്‍ തുടങ്ങുന്ന പേര് കണ്ടെത്താന്‍ പറഞ്ഞതെന്നും മിര്‍ണ പറയുന്നു.

Also Read: ഏറ്റവും നല്ല സുഹൃത്തായി കൂടെ തന്നെയുണ്ടാവും, സ്വാതന്ത്ര്യത്തിലാണല്ലോ സ്‌നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതല്‍, പ്രിയതമന് ജന്മദിനാശംസകളുമായി സിത്താര, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

തന്റെ സുഹൃത്താണ് മിര്‍ണ എന്ന പേര് തനിക്ക് സജസ്റ്റ് ചെയ്തത്. ആ പേര് തനിക്കും എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും പേര് മാറ്റി അടുത്ത ദിവസമാണ് ബിഗ് ബ്രദറിലേക്ക് അവസരം ലഭിച്ചതെന്നും പേര് മാറ്റിയാല്‍ ഉയര്‍ച്ചയുണ്ടാവുമെന്നും രക്ഷപ്പെടുമെന്നും അന്നേ തന്നോട് ദിലീപേട്ടന്‍ പറഞ്ഞിരുന്നുവെന്നും മിര്‍ണ പറയുന്നു.

Advertisement