കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് കുറച്ചത് 15 കിലോ, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി മേഘ രാജന്‍

61

പരസ്യങ്ങളില്‍ അഭിനയിച്ചതിലൂടെ സിനിമയിലും സീരിയലുകളിലുമെത്തിയവര്‍ നിരവധിയാണ്. അത്തരത്തിലൊരാളാണ് നടി മേഘ രാജന്‍. ഹമാം സോപ്പിന്റെ പരസ്യത്തിലൂടെയാണ് മേഘ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയായത്.

Advertisements

തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ മേഘ ഇപ്പോള്‍ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്. സാധാരണ ഒരു മനുഷ്യന്റെ ശരീരത്തിന് ഏറ്റവും ആവശ്യം ഉറക്കമാണെന്നാണ് മേഘ പറയുന്നത്.

Also Read:മോഡി പറഞ്ഞ കാര്യങ്ങള്‍ ചെയ്യില്ലെന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുണ്ട്, ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പറഞ്ഞ ആളാണ്, എന്നിട്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നത് കണ്ടില്ലേ, തുറന്നടിച്ച് രഞ്ജി പണിക്കര്‍

താന്‍ എട്ട് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കാറുണ്ട്. എന്നിട്ട് പെട്ടെന്ന് തന്നെ ഉറങ്ങുമെന്നും അതുകൊണ്ട് തന്നെ തനിക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ കഴിയുമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മേഘ പറഞ്ഞു.

നേരത്തെ താന്‍ വലിയ രീതിയില്‍ വണ്ണം വെച്ചിരുന്നു. പ്രസവ ശേഷമായിരുന്നു താന്‍ വണ്ണം വെച്ചതെന്നും 80 കിലോയായിരുന്നുവെന്നും തന്റെ വണ്ണം കണ്ട് പലരും അമ്പരന്നിരുന്നുവെന്നും വണ്ണം കുറക്കാനുള്ള എളുപ്പവഴി കുഞ്ഞിന് പാലൂട്ടുക എന്നതാണെന്നും മേഘ പറയുന്നു.

Also Read:നിത്യ മേനോനാണ് നായികയെന്ന് പറഞ്ഞപ്പോള്‍ അമല ഒഴിഞ്ഞുമാറി, കൂടെ അഭിനയിക്കുന്ന റോള്‍ വേണ്ടെന്ന് പറഞ്ഞു, വെളിപ്പെടുത്തലുമായി സിബി മലയില്‍

കുഞ്ഞിന് മുലപ്പാല്‍ നല്‍കി താന്‍ കുറച്ചത് 15 കിലോയാണ്. പ്രസവശേഷം വണ്ണം കുറക്കാനുള്ള ബയോളജിക്കലി ശരിയായ രീതി അതാണെന്നും താന്‍ മേക്കപ്പ് സാധനങ്ങളൊന്നും ഉപയോഗിക്കാറില്ലെന്നും ആകെ ഉപയോഗിക്കുന്നത് കാജലും വാസിലിനും മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

കൂടാതെ താന്‍ എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണയോ വിളക്കെണ്ണയോ കൊണ്ട് നന്നായി മുഖം മസാജ് ചെയ്യാറുണ്ടെന്നും അതൊക്കെ തന്നെയാണ് തന്റെ സൗന്ദര്യ രഹസ്യം എന്ന് പറയുന്നതെന്നും മേഘ പറയുന്നു.

Advertisement