നടി മീരാ വാസുദേവന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് മീരയുടെ വരന്‍. ഇവരുടെ വിവാഹം കോയമ്പത്തൂരില്‍ വെച്ചാണ് നടന്നത്. നടി തന്നെയാണ് താന്‍ വിവാഹിതയായെന്ന് അറിയിച്ചത്.
ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നാണ് മീരാ വാസുദേവന്‍ തന്നെ വെളിപ്പെടുത്തിയത്. വിപിന്‍ പാലക്കാട്ടിലെ ആലത്തൂരില്‍ നിന്നുള്ളതാണെന്നും താരം പരിചയപ്പെടുത്തുന്നു. ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്.
2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‌നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു കുടുംബവിളക്ക് നടി മീരാ വാസുദേവ്.