നടി മീരാ വാസുദേവന്‍ വിവാഹിതയായി, വരന്‍ ഛായാഗ്രാഹകന്‍ വിപിന്‍

150

നടി മീരാ വാസുദേവന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് മീരയുടെ വരന്‍. ഇവരുടെ വിവാഹം കോയമ്പത്തൂരില്‍ വെച്ചാണ് നടന്നത്. നടി തന്നെയാണ് താന്‍ വിവാഹിതയായെന്ന് അറിയിച്ചത്. 

ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നാണ് മീരാ വാസുദേവന്‍ തന്നെ വെളിപ്പെടുത്തിയത്. വിപിന്‍ പാലക്കാട്ടിലെ ആലത്തൂരില്‍ നിന്നുള്ളതാണെന്നും താരം പരിചയപ്പെടുത്തുന്നു. ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്.

Advertisements

2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‌നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു കുടുംബവിളക്ക് നടി മീരാ വാസുദേവ്.

 കുടുംബവിളക്ക് എന്ന ഹിറ്റ് മലയാളം സീരിയലിലെ നായികയാണ് മീരാ വാസുദേവന്‍ പ്രിയങ്കരിയായത്. മറുഭാഷക്കാരിയാണെങ്കിലും മലയാളി പ്രേക്ഷകര്‍ മീരയെ സ്വന്തം വീട്ടിലെ അംഗമായാണ് എന്നും കണക്കാക്കാറുള്ളത്. വിപിന്‍ പുതിയങ്കം കുടുംബവിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രാഹകനാണ്. ഡോക്യുമെന്ററികളിലും വിപിന്‍ പുതിയങ്കം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement