മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങിയ തന്മാത്ര. പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രത്തില്‍ നായികയായി എത്തിയത് നടി മീരാ വാസുദേവാണ്. അന്ന് തന്മാത്രയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടി ഇന്ന് സീരിയലില്‍ തിളങ്ങി നില്‍ക്കുകയാണ്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതില്‍ സുമിത്ര എന്ന ശക്തമായ കേന്ദ്ര കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തെലുങ്ക്, തമിഴ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത മീര തിരിച്ച് വന്നത് മിനിസ്ക്രീനിലൂടെയാണ്. ഇപ്പോഴിതാ തന്മാത്രയില് നടന് മോഹന്‍ലാലുമായി അടുത്തിടപഴകി അഭിനയിച്ച രംഗങ്ങളെക്കുറിച്ച് ഓര്‍ക്കുകയാണ് മീരാവാസുദേവ്. ചിത്രത്തില്‍ ഉമ്മ വെയ്ക്കുന്ന സീന്‍ തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് തന്നോട് മാപ്പ് പറഞ്ഞുവെന്ന് മീര പറയുന്നു.
റെഡ് കാര്‍പ്പെറ്റ് എന്ന അമൃത ടിവിയിലെ പരിപാടിയില്‍ എത്തിയപ്പോഴാണ് താരം ത്ന്മാത്രയെക്കുറിച്ച് പറഞ്ഞത്. ‘ ബ്ലെസി സാര്‍ ഈ സിനിമയുടെ കഥ പറയാന്‍ വന്നപ്പോള്‍, കഥ മുഴുവനും എനിക്ക് പറഞ്ഞു തന്നിരുന്നു. ഓരോ രംഗവും അദ്ദേഹം വിശദീകരിച്ചിരുന്നു’വെന്ന് മീര പറയുന്നു.
‘ചിത്രത്തിലേക്ക് ഇതിന് മുന്‍പ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്’ അദ്ദേഹം തന്നോട് നേരിട്ട് പറഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നിട്ട് തന്നോട് ചോദിച്ചു, ഇത് നിങ്ങള്‍ക്ക് ചെയാന്‍ എന്തേലും തടസ്സം ഉണ്ടോ? എ്ന്നും നടി പറയുന്നു.
‘ ഈ സിനിമയില്‍ അങ്ങനെയൊരു സീനിന്റെ ആവശ്യമെന്താണ്? എന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്. ഈ സീന്‍ ഇല്ലാതെ നമ്മള്‍ക്ക് സിനിമ ചെയ്യാന്‍ പറ്റുമോയെന്ന്. ഈ സീന്‍ സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് ബ്ലെസി സാര്‍ പറഞ്ഞു’ എന്ന് മീര വാസുദേവ് പറഞ്ഞു.
‘തന്മാത്രയിലെ കേന്ദ്ര കഥാപാത്രമായ രമേഷനും ഭാര്യയും തമ്മില്‍ ഒരുപാട് അടുപ്പമുള്ളവരാണ്. രമേഷ് കുടുംബവുമായി അത്രമേല്‍ ചേര്‍ന്നിരിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ആ സീന്‍ വേണം എന്ന് ബ്ലെസി സാര്‍ പറഞ്ഞു. എന്നെക്കാളും കൂടുതല്‍ ടെന്‍ഷനാകേണ്ടത് ലാലേട്ടനായിരുന്നു. അദ്ദേഹം വളരെ നന്നായിട്ടാണ് ആ സമയത്തെ കൈകാര്യം ചെയ്തത്’. എന്ന് മീര ഓര്‍ക്കുന്നു.
‘കുറച്ച് മറകള്‍ ഒക്കെ ഉണ്ടായിരുന്നു എനിക്കുണ്ടായിരുന്ന സീനിന്, പക്ഷെ ലാലേട്ടന് ഫുള്‍ വിവസ്ത്രനായിരുന്നു. ആ സീന്‍ തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നോട് വന്ന് ക്ഷമ പറഞ്ഞു, രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് ലാല്‍ സര് പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. രംഗം റെഡിയായപ്പോള്‍ അത് ഊരി മാറ്റി, മീര വിശദീകരിച്ചു.
ഇത് ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ബ്ലെസി സര്, അസോസിയേറ്റ് ക്യാമറാമാന്, ലാലേട്ടന്, അദ്ദേഹത്തിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, എന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അതാണ് കംഫര്‍ട്ട് എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു’.മീര വാസുദേവ് വ്യക്തമാക്കി.