മലയാളികള്‍ക്ക് ഏറെ സുപരിചതയായ നടിയാണ് മീര കൃഷ്ണന്‍. ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമായിരുന്നു മീര. മാര്ഗം എന്ന രാജീവ് വിജയ രാഘവന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് മീര അഭിനയലോകത്തിലേക്കെത്തിയത.്
പിന്നീട് മറ്റ് ചിത്രങ്ങളും അഭിനയിച്ചു. എന്നാല്‍ സിനിമയില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല. അതിനാല്‍ താരം സീരിയലിലേക്ക് ചേക്കേറുകയായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കൂടും തേടി എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.
Also Read: രണ്ടാം വിവാഹത്തിന് ശേഷം നാടുവിട്ട് അര്‍ച്ചന, ഇനി അഭിനയത്തിലേക്കില്ല, പുതിയ സന്തോഷം പങ്കുവെച്ച് താരം
ഇതിന് ശേഷം സ്ത്രീ ഹൃദയം,വീണ്ടും ജ്വാലയായ് ,മുഖം അറിയാതെ കഥ അറിയാതെ, ദയ,പ്രണയം, ശ്രീ മഹാഭാഗവതം, ആഗ്‌നേയം എന്നീ സീരിയലുകളിലും അഭിനയിച്ചു. വിവാഹശേഷം ചെന്നൈയിലാണ് മീര.
ശിവ എന്ന കൊറിയോഗ്രാഫറിനെയാണ് മീര വിവാഹം ചെയ്തത്. ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ സജീവമാണ് മീര. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് മീര.
പ്രണയവിവാഹമല്ല. ഒരു തെലുങ്കുചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ശിവ തന്നെ കാണുന്നതെന്നും പിന്നാലെ വീട്ടില്‍ വിവാഹാലോചനയുമായി വരികയായിരുന്നുവെന്നും വീട്ടുകാര്‍ക്ക് ഇഷ്ടമായതോടെ വിവാഹം നടന്നുവെന്നും മീര പറയുന്നു.
വിവാഹശേഷം അധികം വൈകാതെ മകന്‍ ജനിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.