ആ കാലമായിരുന്നു നല്ലത്, പക്ഷേ അതിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല, മീര ജാസ്മിന്‍ പറയുന്നു

248

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകന്‍ ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍.

Advertisements

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന്‍ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

Also Read: ഇവിടെ മാത്രം സിനിമ ഓടിയാൽ മതിയോ? നിർമാതാവും ദിലീപും കാരണം സ്ലാങ് മാറ്റി, ചിത്രം വൻപരാജയമായി, അതേ സ്ലാങ്ങിൽ വന്ന മമ്മൂട്ടി ചിത്രം സൂപ്പർഹിറ്റായി: ലാൽ ജോസ്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന്‍ ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്.

ഇപ്പോഴിതാ ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇപ്പോഴുള്ള തിരിച്ചുവരവില്‍ താന്‍ ഒത്തിരി സന്തോഷവതിയാണ്. സ്‌കൂള്‍ കാലഘട്ടത്തെ കുറിച്ച് താന്‍ പലപ്പോഴും ഓര്‍ക്കാറുണ്ടെന്നും ആ കാലമായിരുന്നു നല്ലതെന്നും തനിക്ക് അന്നുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഇപ്പോഴും കൂടെയുള്ളതെന്നും മീര പറയുന്നു.

Also Read: നാടിനെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടമുണ്ട്, എത്ര ആത്മാർത്ഥമായി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചാലും കാര്യങ്ങൾ നടപ്പാക്കി കിട്ടില്ല;മോഹൻലാൽ

ആ കാലം ഇഷ്ടമാണെങ്കിലും അതിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇനി വീണ്ടും പഠിക്കാനൊന്നും വയ്യെന്നും താന്‍ ഇപ്പോള്‍ ഭയങ്കര പോസിറ്റീവായിട്ടും സന്തോഷത്തോടെയുമാണുള്ളതെന്നും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും മീര പറയുന്നു.

Advertisement