എന്നെ പൊരിച്ച മത്തിയെന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ട്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നറിയില്ല, നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് മീനാക്ഷി പറയുന്നു

122

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രാീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രന്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതില്‍. ഷോയില്‍ പങ്കെടുത്ത പതിനാറ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു.

Also Read: കേരളത്തിലെ 60 കോടി ക്ലബ്ബില്‍ ആറ് ചിത്രങ്ങള്‍, ആ സൂപ്പര്‍ താര ചിത്രങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

ഇപ്പോള്‍ അവതാരക ആയും നടിയായും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രന്‍. ഫഹദ് ഫാസില്‍ നായകന്‍ ആ മാലിക്ക് അടക്കമുള്ള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു മീനാക്ഷി. മാലിക്കിന് ശേഷം ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ സിനിമയിലും മീനാക്ഷി രവീന്ദ്രന്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മീനാക്ഷി. തന്റെ കരിയറില്‍ ഇനിയെന്താണ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് നായിക നായകന്റെ ഓഡിഷന്‍ കിട്ടിക്കഴിഞ്ഞപ്പോഴാണെന്നും എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും ബ്രേക്കെടുത്തായിരുന്നു ഓഡിഷന് വന്നതെന്നും മീനാക്ഷി പറയുന്നു.

Also Read: നാഗാര്‍ജുനയെ കെട്ടിപ്പിടിക്കാന്‍ താല്‍പര്യം ഇല്ല; നദിയാ മൊയ്തു നിരസിച്ച ആ കഥാപാത്രത്തെ കുറിച്ച്

താന്‍ കുറച്ച് മെലിഞ്ഞിട്ടാണ്. അതിന്റെ പേരില്‍ പലപ്പോഴും ആളുകള്‍ കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടെന്നും ഇതൊന്നും തന്നെ തളര്‍ത്താറില്ലെന്നും കാരണം എന്നെ ഞാനായിട്ട് സ്വീകരിച്ച ആളാണ് ഞാനെന്നും എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥയുണ്ട്, സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ എന്നും മീനാക്ഷി പറയുന്നു.

Advertisement