എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീ, പിറന്നാള്‍ ചിത്രങ്ങളുമായി മീനാക്ഷി, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

292

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.

Advertisements

സോഷ്യല്‍ മീഡിയയിലും സജീവമായ താരം യുട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇടയ്ക്ക് താരത്തിന്റെ യൂട്യൂബ് ചാനല്‍ മാറുകയും ചെയ്തിരുന്നു. യൂട്യൂബ് കൈകാര്യം ചെയ്തിരുന്നവര്‍ തന്നെ ചതിച്ചു എന്നാണ് താരം പറഞ്ഞത്.

Also Read: ഞാന്‍ ഡയറക്ട് ചെയ്യുന്ന സിനിമയുടെ പ്രൊഡക്ഷനും ഞാന്‍ തന്നെയായിരിക്കും, കാലുമാറുന്ന ഒരാളെ ഏല്‍പ്പിക്കില്ല, തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്

തന്റെ പേരില്‍ വന്ന പ്ലേ ബട്ടണ്‍ പോലും തനിക്ക് ലഭിച്ചിരുന്നില്ല എന്നും പറയുന്നു. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതു കൊണ്ടാണ് യൂട്യൂബ് മറ്റൊരു ടീമിനെ ഏല്‍പ്പിച്ചതെന്നും ഇപ്പോള്‍ താന്‍ സ്വന്തമായാണ് യൂട്യൂബ് നോക്കുന്നത് എന്നും ഒക്കെ താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മീനാക്ഷി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തന്റെ പതിനെട്ടാം പിറന്നാളിനെ കുറിച്ചുള്ള പോസ്റ്റായിരുന്നു മീനാക്ഷി പങ്കുവെച്ചത്. എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ എന്ന ക്യാപ്ഷനോടെയായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.

Also Read: പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് ഊട്ടിയിലെ പച്ചവെള്ളത്തില്‍ കുളി, പിന്നെ പ്രാര്‍ത്ഥന, ആത്മാര്‍ത്ഥതയെ ഞാന്‍ അവളിലൂടെ കണ്ടു, കീര്‍ത്തിയെ കുറിച്ച് അമ്മ മേനക പറയുന്നു

ജന്മദിനത്തില്‍ സുന്ദരിയായി ഒരുങ്ങി കേക്ക് മുറിക്കുന്ന ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement