ഒന്നും മറച്ചുവെക്കില്ല, വിവാഹം എല്ലാവരെയും അറിയിക്കും, നടന്‍ സുദീപുമായുള്ള പ്രണയവാര്‍ത്തകളില്‍ സത്യാവസ്ഥ വെളിപ്പെടുത്തി മീന

66089

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യന്‍ അഭിനേത്രി കൂടിയാണ് മീന. രജനികാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യ മീനയ്ക്ക് ലഭിച്ചിരുന്നു.

Also Read: എനിക്ക് ഒരു പേടിയും ഉണ്ടായിട്ടില്ല, ഞാൻ മോശപ്പെട്ട തൊഴിൽ ചെയ്യുന്ന ഒരാളുമല്ല: സ്വാസിക പറയുന്നത് കേട്ടോ

അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു.

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്.

സിനിമയില്‍ തിളങ്ങി നില്‍ക്കു്ന്ന സമയത്ത് നിരവധി പ്രമുഖ നടന്മാരുടെ പേരിനൊപ്പം മീനയുടെ പേര് ചേര്‍ത്ത് പ്രചരിച്ചിരുന്നു. കന്നഡ സൂപ്പര്‍ താരം കിച്ച സുദീപുമായി മീന പ്രണയത്തിലാണെന്ന് ഒരു കാലത്ത് വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. സ്വാതി മുത്തു, മൈ ഓട്ടോഗ്രാഫ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

Also Read: സമൂഹത്തിലെ ഇത്തരം കീടങ്ങളെ തുടച്ചുമാറ്റണം, നീ ധരിക്കുന്ന വസ്ത്രമാണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം; ശല്യം ചെയ്തവന് പണി കൊടുത്തും കിടിലൻ മറുപടി നൽകിയും സാധിക

ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. മീനയും സുദീപും രഹസ്യമായി വിവാഹം കഴിച്ചുവെന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവും ഇല്ലെന്നും സുദീപ് തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണെന്നും മീന അന്ന് പ്രതികരിച്ചു. തന്റെ വിവാഹം എല്ലാവരെയും അറിയിക്കുമെന്നും ആരില്‍ നിന്നും മറച്ചുവെക്കില്ലെന്നും മീന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്യാസാഗറുമായി മീനയുടെ വിവാഹം.

Advertisement