ചുംബന രംഗത്തെ കുറിച്ച് എനിക്ക് ഓര്‍മ്മയില്ലായിരുന്നു, കമല്‍സാര്‍ അടുത്ത് വന്നപ്പോള്‍ ജീവന്‍പോകുന്നത് പോലെ തോന്നി, മീന പറയുന്നു

156

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ എല്ലാക്കാലത്തും നിറഞ്ഞു നില്ക്കുന്ന നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുകയായിരുന്നു.

Advertisements

തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം നേടിയ നടി കൂടിയാണ് മീന. അടുത്തിടെയാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൊടുന്നനെയാണ് മരണത്തിന് കീഴടങ്ങിയത്.

Also Read: ലൈഫില്‍ ഒരിക്കലും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല, ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കുന്നതെന്ന് താര കല്യാണ്‍, ശ്രദ്ധനേടി വാക്കുകള്‍

ആ ഷോക്കില്‍ നിന്നും പതിയെ റിക്കവര്‍ ചെയ്ത് വരികയാണ് താരമിപ്പോള്‍. സോഷ്യല്‍മീഡിയയിലും സിനിമയിലും സജീവമായിക്കൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ഹാസനൊപ്പം അവ്വൈ ഷണ്മുഖില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് താരം.

കമല്‍ഹാസന്‍ ചിത്രങ്ങളിലെല്ലാം ഒരു ചുംബന രംഗമുണ്ടായിരിക്കും. തനിക്ക് അവ്വൈ ഷണ്മുഖി ചെയ്യാനായി ഒപ്പുവെച്ചപ്പോള്‍ ഇക്കാര്യം ഓര്‍മ്മയില്ലായിരുന്നുവെന്നും ഷൂട്ടിങ്ങിന്റെ രണ്ടാമത്തെ ദിവസമായിരുന്നു താന്‍ അക്കാര്യം അറിഞ്ഞതെന്നും പാര്‍ക്കില്‍ കിടന്നുകൊണ്ടുള്ള സീനായിരുന്നു അന്ന് ഷൂട്ട് ചെയ്യേണ്ടിയിരുന്നതെന്നും മീന പറയുന്നു.

Also Read:’18 വയസിലായിരുന്നു വിവാഹം, ഇപ്പോൾ എന്റെ സഹോദരിക്ക് എതിരെ എന്തൊക്കെയാണ് പറയുന്നത്; ഈ ചേട്ടന്റെ നമ്പർ ഒന്ന് തരൂ’; പ്രതികരിച്ച് അഭിരാമി സുരേഷ്

സംവിധായകന്‍ വന്ന് ചുംബനരംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. താന്‍ ശരിക്കും അക്കാര്യത്തെ പറ്റി ആലോചിച്ചിരുന്നില്ലെന്നും തനിക്ക് അത് ചെയ്യാന്‍ പറ്റില്ലെന്നൊക്കെ തോന്നിയെന്നും ഷൂട്ട് തുടങ്ങിയപ്പോള്‍ കമല്‍സാര്‍ തന്റെ അടുത്തേക്ക് വന്നുവെന്നും തനിക്ക് ജീവന്‍ പോകുന്നത് പോലെ തോന്നിയെന്നും എന്നാല്‍ ഇത്തവണ ആ സീന്‍ വേണ്ട എന്ന് കമല്‍സാര്‍ പറഞ്ഞുവെന്നും അപ്പോഴാണ് സമാധാനമായതെന്നും തനിക്കും അത് ചെയ്യാന്‍ പറ്റില്ലെന്ന് തുറന്നുപറഞ്ഞുവെന്നും മീന പറയുന്നു.

Advertisement