എന്റെ സാഗറിന് കൂടുതല്‍ ദാതാക്കളെ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം രക്ഷപ്പെട്ടേനെ, എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു; നൊമ്പരക്കുറിപ്പുമായി നടി മീന

221

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യന്‍ അഭിനേത്രി കൂടിയാണ് മീന. രജനികാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യ മീനയ്ക്ക് ലഭിച്ചിരുന്നു.

അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.

Also Read: സാധാരണ അവള്‍ ഒന്നും ആവശ്യപ്പെടാറില്ല, ആദ്യമായി ആവശ്യപ്പെട്ട ആ കാര്യം സാധിച്ച് കൊടുക്കാനും കഴിഞ്ഞില്ല, ഇന്നവള്‍ ഈ ലോകത്ത് നിന്ന് പോയി; ഭാര്യയുടെ ഓര്‍മ്മകളില്‍ വേദനയോടെ ഗായകന്‍ ബിജു നാരായണ്‍

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് ഇവര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ ചിത്രത്തിലും മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മീന ആണ്. തമിഴില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് മീന. തമിഴ് സിനിമാ വ്യവസായത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു, 90 കളില്‍ രജനികാന്തും കമല്‍ഹാസനും ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്.

പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ സങ്കടത്തില്‍ നിന്ന് പുറത്തുവരാനുള്ള ശ്രമത്തിലായിരുന്നു മീനയും മകള്‍ നൈനികയും. മീന സമൂഹമാധ്യമങ്ങളില്‍ നിന്നും അഭിനയത്തില്‍ നിന്നും മറ്റു പൊതുപരിപാടികളില്‍ നിന്നുമെല്ലാം ഇപ്പോള്‍ വിട്ട് നില്‍ക്കുകയാണ്.

ഇപ്പോഴിതാ അവയവദാന ദിനത്തില്‍ മീന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. അവയവദാനം എന്നത് ജീവനായി പോരാടുന്ന എല്ലാവര്‍ക്കും രണ്ടാമത് ഒരു അവസരമാണെന്നും ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും മീന കുറിപ്പില്‍ പറയുന്നു.

Also Read: ലവ് മാരേജ് അല്ല, 20ാമത്തെ വയസ്സില്‍ വന്ന കല്യാണാലോചന, ആദ്യം സുഹൃത്തുക്കളായി, വിവാഹത്തിലെത്തിയത് ഇങ്ങനെ; മനസ്സുതുറന്ന് ശാലു മേനോന്‍

അവയവ ദാനത്തിലൂടെ ഒരാളുടെ ജീവന്‍ രക്ഷിക്കാമെന്നും തന്റെ ഭര്‍ത്താവിന് കൂടുതല്‍ ദാതാക്കളെ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം രക്ഷപ്പെട്ടേനെ എന്നും തനിക്ക് ഇങ്ങനെ ഒരു ജീവിതം ഉണ്ടാവുമായിരുന്നില്ലെന്നും നടി പറയുന്നു.
ഒരു ദാതാവിന് എട്ട് പേരുടെ ജീവന്‍ രക്ഷിക്കാനാകും.

”എല്ലാവരും അവയവദാനത്തിന്റെ പ്രാധാന്യം മനസിലാക്കണം, ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമാത്രമുള്ളതല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും എല്ലാവരെയും ബാധിക്കുന്നതാണ്.” എന്നും മീന പറയുന്നു.

”ഈ അവയവ ദാന ദിനത്തില്‍ ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പൈതൃകം നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്.’ എന്നും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ മീന പറയുന്നു.

Advertisement