എന്റെ രണ്ടാം വിവാഹ വാര്‍ത്തകള്‍ കണ്ട് മകളും എന്നോട് ചോദിച്ചു, മറ്റുള്ളവര്‍ പറയുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് അവളെ ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത്, മീന പറയുന്നു

641

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.

Also Read: വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടണം, സെ ക്‌സ് ചെയ്യാതെ പുരുഷനുമായി അടുക്കാൻ പറ്റില്ല: നടി രേഖ പറഞ്ഞത് കേട്ടോ

കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. ഭര്‍ത്താവിന്റെ മരണത്തില്‍ തകര്‍ന്ന മീന മാസങ്ങള്‍ക്ക് ശേഷം മനോധൈര്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ ഭര്‍്തതാവിന്റെ മരണശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് താരം.

എവിടെ നിന്നാണ് ഗോസിപ്പുകള്‍ ഉണ്ടാവുന്നതെന്നറിയില്ല. എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ തോന്നുന്നുവെന്ന് മനസ്സിലാവുന്നില്ലെന്നും താനൊരു സെലിബ്രിറ്റിയും സ്ത്രീയുമായത് കൊണ്ടാവും വെറും നിസാരമായ കാര്യങ്ങളെടുത്ത് ഗോസിപ്പുകളുണ്ടാക്കുന്നതെന്നും മീന പറയുന്നു.

Also Read: മമ്മൂട്ടി സാറിനൊപ്പം അഭിനയിച്ചത് തന്നെ വലിയ ബഹുമതി; ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി: അഖിൽ അക്കിനേനി

ഗോസിപ്പുകള്‍ ചെറുപ്പം മുതലേ കേള്‍ക്കുന്നതാണ്. എല്ലാ സമയത്തും നമ്മളെ പറ്റി ഇങ്ങനോ ഓരോന്ന് എഴുതുമ്പോള്‍ അപ്‌സെറ്റാവാറുണ്ടെന്നും തന്നെ മാത്രമല്ല , തനിക്ക് ചുറ്റുമുള്ളവരെയും അത് ബാധിക്കുന്നുണ്ടെന്നും മകള്‍ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നതെന്നും മകളെ താന്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് മറ്റുള്ളവര്‍ പറയുന്നത് മുഴുവന്‍ വിശ്വസിക്കരുതെന്നാണെന്നും മീന കൂട്ടിച്ചേര്‍ത്തു.

Advertisement