ദാരിദ്ര്യം പറയുന്നതല്ല, ഒത്തിരി ക്ഷപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്, വല്ലവരുടെയും പാത്രങ്ങള്‍ കഴുകിയാണ് ജീവിച്ചത്, ജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് മായ കൃഷ്ണ

248

കോമഡി ഫെസ്റ്റിവലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് മായ കൃഷ്ണ. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ ബാക്ക് ഗ്രൗണ്ട് ഡാന്‍സ് കളിച്ചുകൊണ്ടായിരുന്നു മായ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെച്ചത്.

Advertisements

അതിന് പിന്നാലെയാണ് നടി ഉര്‍വശി മായയെ സ്‌കിറ്റ് കളിക്കാനായി സജസ്റ്റ് ചെയ്തത്. ചെറുപ്പം മുതലേ അഭിനയത്തോട് ഒത്തിരി താത്പര്യമുള്ള മായ എട്ടോളം മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സീരിയലുകളിലും സ്‌റ്റേജ് ഷോകളിലും മായ പിന്നീട് സജീവമായി.

Also Read: ഒടുവില്‍ അത് സംഭവിച്ചു, വിവാഹവാര്‍ത്തകളില്‍ മനസ്സുതുറന്ന് റെനീഷയും വിഷ്ണുവും

തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കാന്‍ മായ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ നടി സരിത ബാലകൃഷ്ണന്റെ യൂട്യൂബ് ചാനലിന് വേണ്ടി മായ നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തെ കുറിച്ചായിരുന്നു മായ സംസാരിച്ചത്.

താന്‍ ഒരു ഡാന്‍സറായിരുന്നു. ആദ്യമൊന്നും അഭിനയിക്കാന്‍ അറിയില്ലായിരുന്നുവെന്നും താന്‍ റിയാലിറ്റി ഷോകളില്‍ ബാക്ക് ഗ്രൗണ്ട് ഡാന്‍സറായി പോകുമ്പോഴാണ് ഒരു സ്‌കിറ്റില്‍ നല്ല ഹൈറ്റും വെയിറ്റുമുള്ള ഒരു കുട്ടി വേണമെന്ന് അറിയുന്നതെന്നും തനിക്ക് ആ സമയത്ത് തൈറോയിഡുള്ളത് കൊണ്ട് നല്ല വെയിറ്റ് ഉണ്ടായിരുന്നുവെന്നും അങ്ങനെ ഉര്‍വശി ചേച്ചിയും നസീറിക്കയും തനിക്ക് അവസരം തന്നുവെന്നും മായ പറയുന്നു.

Also Read: ഒരാളുടെ ശരീരഭാഷ കണ്ട് കളിയാക്കന്‍ മലയാളിയെ കവിഞ്ഞെ മറ്റാരുമുള്ളൂ; മീര നന്ദന്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് കണ്ടോ !

തന്റെ പ്രാരാബ്ധങ്ങളെ കുറിച്ചൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ല. താന്‍ ചെറുപ്പത്തില്‍ എങ്ങനെയാണ് വളര്‍ന്നതെന്നോ തന്റെ സാഹചര്യങ്ങളെന്താണെന്നോ ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അമ്മ വല്ലവരുടെയുമൊക്കെ പാത്രങ്ങളൊക്കെ കഴുകുന്നതാണ് തനിക്ക് ബുദ്ധിവെക്കുമ്പോള്‍ മുതല്‍ കണ്ടുതുടങ്ങിയതെന്നും കിടക്കാന്‍ സ്വന്തമായി സ്ഥലമില്ലായിരുന്നുവെന്നും വാടക കൊടുക്കാനാവാത്ത സാഹചര്യമായിരുന്നുവെന്നും മായ പറയുന്നു.

ഇതൊന്നും താന്‍ ദാരിദ്ര്യം പറയുന്നതല്ല, ശരിക്കും ഒത്തിരി ക്ഷപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെന്നും വസ്ത്രങ്ങളൊക്കെ ഇട്ടുവെക്കാന്‍ പെട്ടിയൊന്നുമില്ലാത്തത് കൊണ്ട് ചാക്കിലായിരുന്നു വെച്ചിരുന്നതെന്നും ജോലി ചെയ്യുന്ന വീട്ടിലുള്ളവരുടെ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു തനിക്ക് കിട്ടിയിരുന്നതെന്നും മായ പറയുന്നു.

Advertisement