മലയാളികളെ അമ്പരപ്പിച്ച ചിത്രമായിരുന്നു ‘ആക്ഷന്‍ ഹീറോ ബിജു’. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ ഒരുപാട് പുതുമുഖങ്ങളാണ് അരങ്ങേറിയത്. ”ഒന്നു പോ സാറേ” എന്ന ഡയലോഗ് കൊണ്ട് മനസില്‍ ഇടം പിടിച്ച താരമാണ് എരമല്ലൂര്‍ സ്വദേശിനി മേരി. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരമാണ് മേരി.
സിനിമയില്‍ അവസരങ്ങള്‍ ഏറി വരുന്നതിനിടെയാണ് കോവിഡ് കാലം എത്തിയത്. ഇതോടെ മേരിക്ക് ദുരിതകാലമായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധി മേരിയുടെ ചിരി മായ്ച്ചതോടെ സിനിമയിലെ ഭാഗ്യ പരീക്ഷണം ഉപേക്ഷിച്ച് ജീവിക്കനായി ഭാഗ്യക്കുറി വില്‍പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ്.
ദേശീയപാതയില്‍ ചേര്‍ത്തല അരൂരിന് സമീപമാണ് മേരി ലോട്ടറി വില്‍ക്കുന്നത്. സിനിമയില്‍ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ പുതിയ വീട് വയ്ക്കാന്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു മേരി ലോണ്‍ എടുത്തിരുന്നു. എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതോടെ തിരിച്ചടവും മുടങ്ങി. തുടര്‍ന്ന് ജപ്തി നോട്ടിസുമെത്തിയിരിക്കുകയാണ്.
വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…
ഇപ്പോള്‍ സിനിമാക്കാര്‍ ആരും വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോര്‍ത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്നും മേരി പറയുന്നു. ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനിയിലെ വീട്ടിലാണ് മേരിയുടെ ജീവിതം.
തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിച്ചതോടെ വരുമാനം കൂടി. തുടര്‍ന്ന് മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നും മേരി പറയുന്നു.
വീട്ടില്‍ നിന്നും രാവിലെ 6.30ന് ഇറങ്ങുന്ന മേരി ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. തുടര്‍ന്ന് 300 രൂപ വരെ വരുമാനം കിട്ടും. ഒരു കൊച്ചുഫോണാണ് മേരിയുടെ കൈയ്യിലുള്ളത്. സിനിമയില്‍ എന്തെങ്കിലും വേഷവുമായി ആരെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയിലാണ് മേരി ഇപ്പോള്‍.