അന്ന് പലരും കുറ്റപ്പെടുത്തി, പക്ഷേ ഞാന്‍ അനുഭവിച്ച ആ ഫീല്‍ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല, നടി മരിയ പ്രിന്‍സ് പറയുന്നു

79

മരിയ പ്രിന്‍സ് എന്ന പേര് പരിചിതമല്ലെങ്കിലും അനു എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ആദ്യം ഓടിയെത്തുന്ന നടിയാണ് മരിയ പ്രിന്‍സ്. അമ്മ മകള്‍ എന്ന പരമ്പരയിലെ അനു എന്ന കേന്ദ്രകഥാപാത്രത്തെ തന്മയത്വത്തോടു കൂടി അവതരിപ്പിച്ച നടിയാണ് മരിയ പ്രിന്‍സ്.

കുറഞ്ഞ സമയം കൊണ്ടാണ് മരിയ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പരമ്പരയില്‍ അമ്മയും മകളും ഒരേ സമയത്ത് ഗര്‍ഭിണിയാവുന്നതും കുഞ്ഞിന് ജന്മം കൊടുക്കുന്നതുമാണ് പരമ്പരയുടെ പ്രധാന പ്രമേയം. ജനപ്രിയ പരമ്പരകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് അമ്മയും മകളും.

Advertisements

ചെറു പ്രായത്തില്‍ വിവാഹം കഴിയുന്ന പെണ്‍കുട്ടിയായിട്ടാണ് മരിയ പരമ്പരയില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ മരിയയുടെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ട് നക്ഷത്രങ്ങള്‍ എന്ന നാടകത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.

Also Read: സിനിമയില്ലല്ലേ, വെറുതെയല്ല തുണിയൂരിയത്, സമൂഹമാധ്യമങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി നയന എല്‍സ

സീരിയലില്‍ നിന്നും വീണ്ടും താന്‍ നാടകങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി ചോദ്യങ്ങള്‍ താന്‍ നേരിട്ടു, എന്തിനാണ് വീണ്ടും നാടകത്തിലേക്ക് പോയതെന്നും സിനിമയിലേക്ക് പോയിക്കൂടായിരുന്നോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.

വേദിയില്‍ കയറി പ്രേക്ഷകരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഫീല്‍ തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നും തനിക്ക് കിട്ടിയത് ചെറിയ റോള്‍ ആണെങ്കിലും നാടകത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ അത് ചെയ്തതെന്നും മരിയ പറയുന്നു.

Also Read: അന്ന് ആരും കാണാതെ വിഷ്ണുവേട്ടനോട് സംസാരിച്ചത് വീട്ടിലെ ലാന്‍ന്റ്‌ഫോണിലൂടെ, കത്തുകളും കൈമാറിയിരുന്നു., പ്രണയകാലം വെളിപ്പെടുത്തി അനുസിത്താര

താന്‍ ഈ കഥാപാത്രം ചോദിച്ച് വാങ്ങിയതാണെന്നും ഈ കഥാപാത്രത്തെ തന്നെ ഏല്‍പ്പിച്ചവര്‍ക്ക് ഒത്തിരി നന്ദിയെന്നും കുറച്ച് സീരിയലുകള്‍ ചെയ്ത് നാടകം ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും താരം പറയുന്നു.

Advertisement