പിരിയഡ്‌സ് ദിവസം നല്ലൊരു ബാത്ത്‌റൂമുപോലും ഉപയോഗിക്കാന്‍ തന്നില്ല, പുരുഷ അഭിനേതാക്കള്‍ക്ക് നല്‍കിയ കാരവാനും, ദുരനുഭവം പങ്കുവെച്ച് മെറീന മൈക്കിള്‍

89

മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് മെറീന മൈക്കിള്‍. മോഡല്‍ കൂടിയായ മെറീന സിനിമകളില്‍ മാത്രമല്ല ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചങ്ക്‌സ്, അമര്‍ അക്ബര്‍ ആന്റണി, മുംബൈ ടാക്‌സി തുടങ്ങിയ ചിത്രങ്ങളിലെല്ലാം നടി അഭിനയിച്ചിട്ടുണ്ട്.

Advertisements

വളരെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മെറീന തന്റെ സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. വളരെ പെട്ടെന്ന് തന്നെ താരം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ മറീന ഇറങ്ങിപ്പോയിരുന്നു.

Also Read:മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും; ശോഭനയെ കുറിച്ച് എസ് ശാരദക്കുട്ടി

ഷൈന്‍ ടോം ചാക്കോയും മറ്റ് അഭിനേതാക്കളും പങ്കെടുത്ത അഭിമുഖത്തില്‍ നിന്നും തര്‍ക്കമുണ്ടാക്കിയാണ് മെറീന ഇറങ്ങിപ്പോയത്. സിനിമാലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ പറ്റി മെറീന സംസാരിച്ചിരുന്നു. അതിനിടെ പുരുഷന്മാരെ വേട്ടയാടുകയാണെന്ന തരത്തില്‍ ഷെയിന്‍ അടക്കമുള്ളവര്‍ സംസാരിച്ചു.

ഇതില്‍ പ്രകോപിതയായിട്ടാണ് മെറീന അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഇപ്പോഴിതാ ആ കാര്യത്തില്‍ വിശദീകരണം നല്‍കി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. പലരും ഈ അഭിമുഖം സ്‌ക്രിപ്റ്റഡാണെന്നാണ് കരുതിയതെന്നും എന്നാല്‍ അങ്ങനെയല്ലെന്നും മെറീന പറയുന്നു.

Also Read:ഇത് പൊളിക്കും; ആദ്യ മണിക്കൂറില്‍ തന്നെ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആയി മലൈക്കോട്ടൈ വാലിബന്‍

തന്റെ ഒരു പ്രശ്‌നം താന്‍ സംസാരിച്ചതാണ്. തനിക്ക് എന്താണ് പറയാനുള്ളതെന്ന് പോലും അംഗീകരിക്കുന്നില്ലെന്ന് തോന്നിയെന്നും താന്‍ തന്റെ സുഹൃത്തായ ഷെയിനിനെ പോലും അല്ല പറഞ്ഞതെന്നും തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു ഷൂട്ടിനെ കുറിച്ചായിരുന്നു താന്‍ പറഞ്ഞുവന്നതെന്നും മെറീന പറയുന്നു.

സിനിമയില്‍ രണ്ട് പുരുഷ അബിനേതാക്കള്‍ ഉണ്ടായിരുന്നു. തനിക്ക് പിരിയഡ്‌സ് ആയിട്ടുള്ള ദിവസമായിരുന്നു ഷൂട്ടെന്നും ആ സമയത്ത് നല്ലൊരു റൂമും നല്ലൊരു ബാത്ത്‌റൂമും വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ഈ ദിവസം തനിക്ക് പ്രോപ്പര്‍ ബാത്ത്‌റൂം പോലുമില്ലായിരുന്നുവെന്നും എന്നാല്‍ പുരുഷ അഭിനേതാക്കള്‍ക്ക് കാരവാനടക്കം കൊടുത്തുവെന്നും നടി പറയുന്നു.

Advertisement