മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഒരുകാലത്ത് നടി മന്യ നായിഡു. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ നടി ശ്രദ്ധേയയായി.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.
കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്. 2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു.വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്. സൂപ്പർ ഹിറ്റ് സിനിമകളായ ജോക്കർ, വക്കാലത്ത് നാരായണൻ കുട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസുകളിൽ മന്യ ഇടം നേടുക ആയിരുന്നു.
വളരെ കുറച്ച് സിനിമകളിൽ മാത്രം നായിക വേഷം ചെയ്തതിന് ശേഷം പഠിക്കാനായി യുഎസിലേക്ക് പോവുകയായിരുന്നു മന്യ. പഠന ശേഷം അവിടെ തന്നെ ജോലി സമ്പാദിച്ച് സെറ്റിൽഡായി. പിന്നീട് അമേരിക്കയിൽ ജോലി ചെയ്യുന്ന വ്യക്തിയെ 2013ൽ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും മന്യ പൂർണമായും വിട പറഞ്ഞു.
താരം സോഷ്യൽമീഡിയയിൽ സജീവമാണ്. വിശേഷങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് മന്യ. താര്തതിന്റെ അമ്മ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ് വിശ്രമത്തിലാണ്.
അമ്മ ഡയബറ്റിക്കായതിനാൽ രണ്ട് കിഡ്നിയും തകരാറായിരുന്നുവെന്നും അമ്മയുടെ കാര്യങ്ങൾ നോക്കാനും നല്ല ചികിത്സ നൽകാനും സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നുവെന്നുമാണ് മന്യ പ്രതികരിക്കുന്നത്.
സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം ചെയ്യണമെങ്കിൽ പണം അതാവശ്യമാണ്. ആരേയും ആശ്രയിക്കാതെ സ്വതന്ത്ര്യമായി നിൽക്കാൻ ഞാൻ എന്റെ മകളേയും പഠിപ്പിക്കുന്നുണ്ടെന്നും മന്യ കുറിക്കുന്നു.
വിദ്യാഭ്യാസമുണ്ടായാലും അല്ലെങ്കിലും ഓരോ കഴിവുകളുണ്ടാകും ഓരോരുത്തർക്കും. അത് മനസിലാക്കുക. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ സ്ത്രീയാണ് അമ്മയെന്നുമാണ് മന്യ കുറിച്ചത്. ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു പോസ്റ്റിന് താഴെ ആദ്യം കമന്റുമായെത്തിയത്. ദേവിചന്ദനയും കമന്റുമായെത്തിയിട്ടുണ്ട്.