ശരണ്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ തമിഴ് -ഭാഷാ റൊമാന്റിക് ഡ്രാമ ചിത്രമാണ് കാതല്‍ മന്നന്‍ . ഈ ചിത്രം വാണിജ്യ വിജയമായി മാറി. അജിത് കുമാറിന്റെ ആരാധകരുടെ എണ്ണം വര്‍ധിക്കുകയും കാതല്‍ മന്നന്‍ എന്നറിയപ്പെടുകയും ചെയ്തു. ചിത്രത്തിലെ നായിക മാനുവാണ് .
ഇതിന് ശേഷം മാനുവിനെ തമിഴ് സിനിമയില്‍ കണ്ടില്ല. ശേഷം 2014ല്‍ താരം ഒരു ചിത്രത്തില്‍ മുഖം കാണിച്ചു. താരം ശരിക്കും എന്തുകൊണ്ട് അഭിനയത്തില്‍ നിന്നും മാറി നിന്നു എന്ന ചോദ്യം വന്നിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ ഇതിന് മാനു തന്നെ മറുപടി നല്‍കി.
തന്നെ വളരെ നിര്‍ബന്ധിച്ചാണ് കാതല്‍ മന്നന്‍ എന്ന ചിത്രത്തിലെ തിലോത്തമ റോളിലേക്ക് കൊണ്ടുവന്നത് എന്നാണ് മാനു പറയുന്നത്. തന്റെ കുടുംബത്തില്‍ ആര്‍ക്കും സിനിമ ബന്ധങ്ങള്‍ ഇല്ലായിരുന്നു. ചെന്നൈയില്‍ പഠിക്കാന്‍ വേണ്ടി വന്നതായിരുന്നു. എന്റെ മുത്തച്ഛന്‍ ഗോപിനാഥ് ബൊര്‍ദോലോയ് അസാമിലെ മുഖ്യമന്ത്രിയായിരുന്നു.
ചെന്നൈയില്‍ പഠിക്കാന്‍ വന്ന തന്നെ നടന്‍ വിവേകും സംവിധായകന്‍ സരണും നിര്‍ബന്ധിച്ചാണ് തിലോത്തമ എന്ന റോള്‍ ചെയ്യിപ്പിച്ചത്. അന്ന് സിനിമയുടെ കാര്യങ്ങള്‍ ഒന്നും അറിയില്ല. ചിത്രം വലിയ വിജയമായെങ്കിലും പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നു തീരുമാനം വീട്ടില്‍ ഭൂരിഭാഗം പേരും ഡോക്ടര്‍മാര്‍ ആയിരുന്നു. ആ വഴി പിന്തുടര്‍ന്നു. പിന്നീട് ഒരു ഡോക്ടറെ തന്നെയാണ് വിവാഹം കഴിച്ചത്. സിംഗപ്പൂരിലാണ് ഇപ്പോള്‍ താമസം നടി അഭിമുഖത്തില്‍ പറഞ്ഞു.