മലയാളികള്‍ക്കും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഇഷ്ടപ്പെട്ട നടിയേതാണെന്ന ചോദ്യത്തിന് ഓരോ മലയാളിയും ആദ്യം പറയുന്ന പേര് മഞ്ജുവിന്റേതായിരിക്കും. തന്റെ സിനികളിലൂടെയും ജീവിതത്തിലെ തീരുമാനങ്ങളിലൂടെയും നടി അത്രത്തോളം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയിട്ടുണ്ട്.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി മഞ്ജു വാര്യരുടെ വിവാഹം. നടന്‍ ദിലീപുമായി പ്രണയ വിവാഹമായിരുന്നു. ഇതോടെ സിനിമയില്‍ നിന്നും മഞ്ജു വിട്ടുനിന്നു. മഞ്ജുവിന്റെ നീണ്ട ഇടവേള ആരാധകരെ ഒത്തിരി വിഷമത്തിലാക്കിയിരുന്നു.
Also Read: ഹലോയിലെ മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ നടിയെ മറന്നോ?, താരത്തിന്റെ ഇന്നത്തെ ജീവിതം അറിയാം
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹ ജീവിതത്തില്‍ വിള്ളലുകള്‍ വീണതോടെ നടി ദിലീപുമായുള്ള ബന്ധം ഉപേക്ഷിച്ചു. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. മഞ്ജുവിന്റെ മടങ്ങിവരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്ന് വീണ്ടും ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍.
തന്റെ രണ്ടാം ജീവിതം വട്ടപ്പൂജ്യത്തില്‍ നിന്നാണ് നടി ആരംഭിച്ചത്. പഴയ ജീവിതം തിരികെ പിടിക്കാന്‍ പോരാടാന്‍ ഇറങ്ങുന്ന സമയത്ത് സമ്പന്നതയില്‍ നിന്നും ഒന്നും ഇല്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിഴയ്ക്കരുത് എന്ന് തന്നെ അവള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് മകള്‍ മീനാക്ഷിയെ ദിലീപിന്റെ കൈകളില്‍ സുരക്ഷിതയാക്കിയിട്ടായിരുന്നു ദാമ്പത്യ ജീവിതത്തില്‍ നിന്നും മഞ്ജു പടിയിറങ്ങിയത്.
മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുടെ ജീവിതത്തില്‍ ഉണ്ടായ ചില ഘട്ടങ്ങളെക്കുറിച്ച് സിന്‍സി അനില്‍ എന്ന യുവതി മുന്‍പ് പങ്കുവെച്ച കുറിപ്പാണു വീണ്ടും വൈറലാവുന്നത്.
കലാജീവിതം ഉപേക്ഷിച്ച് സ്‌നേഹത്തിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയൊരു പെണ്ണായിരുന്നു മഞ്ജുവെന്ന് കുറിപ്പില്‍ പറയുന്നു. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവളാണെന്നും സിന്‍സി കൂട്ടിച്ചേര്‍ത്തു.
തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവളാണെന്നും ഇന്നത്തെ സ്ത്രീകള്‍ക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയര്‍ന്നു പറക്കുന്നവളാണെന്നും മഞ്ജു വാര്യരെ കുറിച്ച് എഴുതിയ കുറിപ്പില്‍ സിന്‍സി പറയുന്നു.
സിന്‍സി അനിലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ
സ്‌നേഹത്തിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍. സ്‌നേഹിച്ചവനില്‍ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്നം കണ്ടവള്‍.
അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍. ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവള്‍.
Also Read
എന്നേക്കും എന്റേതാണ് എലിസബത്ത്, ബന്ധം പിരിഞ്ഞെന്ന് പറഞ്ഞ് പരത്തിയവർക്ക് മറുപടിയായി കിടിലൻ വീഡിയോയുമായി ബാലയും എലിസബത്തും
എന്റെ ജീവിതം.. എന്റെ ഭര്‍ത്താവ്… എന്റെ കുടുംബം…എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍..അവസാനം,തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഇറങ്ങി പോന്നവള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍. വേര്‍പിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവള്‍.
തന്റെ മകളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍. ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവില്‍ നിന്നും അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍.
തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍. സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍.
ആരോപണങ്ങള്‍ അമ്പുകളായി കോടതി മുറിയില്‍ നെഞ്ചും കൂടിനെ തകര്‍ത്തിട്ടും സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങള്‍ തുറന്നു പറഞ്ഞു അഭിമാനം ആയവള്‍. 5 വര്‍ഷക്കാലം ഒരു call കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നില്‍ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നില്‍ പതറാതെ നിന്നവള്‍.
ഇന്നത്തെ സ്ത്രീകള്‍ക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയര്‍ന്നു പറക്കുന്നവള്‍. ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാന്‍ ശ്രമിച്ചത്. അവള്‍ക്കു കാലം കാത്ത് വച്ച നീതിയാണ്…
ഇപ്പോള്‍ പുറത്തേക്ക് വരുന്ന ജീര്‍ണിച്ച കഥകള്‍. നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ. കാലം നിന്നെ ഇവിടെ അടയാളപ്പെടുത്ത ട്ടെ.