അതുകൊണ്ടാണ് മഞ്ജു ആ ക്ര മി ക്ക പ്പെട്ടത്, ഒത്തിരി ക ല്ലേ റു കള്‍ കൊണ്ടിട്ടുണ്ടെങ്കിലും ഇന്ന് സൂപ്പര്‍സ്റ്റാറായി വിജയിച്ചുനില്‍ക്കുന്നു, കുറിപ്പ് വൈറല്‍

373

മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍. മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചത്.

Advertisements

പിന്നീട് മഞ്ജുവിന് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു.

Also Read; നടി ജോളി ഈശോ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി പ്രേക്ഷകര്‍

ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു. ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ ആയിഷയിലെ പാട്ടിലെ മഞ്ജുവിന്റെ ഡാന്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം.

ഇപ്പോഴിതാ മഞ്ജു വിനെക്കുറിച്ച് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. പലര്‍ക്കും ജീവിതത്തില്‍ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാനും പ്രചോദനമായ വ്യക്തിയാണ് മഞ്ജുവെന്ന് സന്ദീപ് ദാസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Also Read; കുഞ്ചാക്കോ ബോബനോട് ആരാധനയായിരുന്നു, കാണുമ്പോഴൊക്കെ മുഖത്ത് നാണം വരും, നേരിട്ട് കണ്ട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, തുറന്നുപറഞ്ഞ് നവ്യ നായര്‍

ജീവിതത്തില്‍ ഒത്തിരി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോഴും മഞ്ജു തളര്‍ന്നില്ല. ചിറകുകള്‍ സ്വന്തമായി തുന്നണമെന്നും അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കണമെന്നും മഞ്ജു ഉറക്കെ പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പില്‍ പറയുന്നത്

ജീവിതത്തില്‍ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന വ്യക്തി. കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താല്‍ അതിന് അവസാനമുണ്ടാവില്ല. അതുപോലെ മഞ്ജുവിന്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവര്‍ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു. നടനകലയുടെ പെരുന്തച്ചനായ സാക്ഷാല്‍ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി.

പക്ഷെ നിര്‍ഭാഗ്യവശാല്‍ വിവാഹം കഴിഞ്ഞതോടെ അവര്‍ക്ക് അഭിനയം ഉപേക്ഷിക്കേണ്ടിവന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവര്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണ്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ പല സ്ത്രീകളും തോല്‍വി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നു.

എന്നാല്‍ അപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഇല്ലായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികര്‍ മഞ്ജുവിന് ചാര്‍ത്തിക്കൊടുത്തു. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയാണത്. ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല.

ദാമ്പത്യബന്ധം ബഹുമാനപൂര്‍വ്വം വേര്‍പെടുത്തുന്ന സ്ത്രീകള്‍ നമ്മുടെ കണ്ണില്‍ കുറ്റക്കാരികളാണ്. ഒരു സ്ത്രീ അവരുടെ സ്വപ്നങ്ങളെ പിന്തുടരുമ്പോള്‍ അവളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആ ക്ര മി ക്ക പ്പെട്ടത്. പക്ഷേ ഇത്രയേറെ ക ല്ലേ റ് കൊണ്ടതിനു ശേഷവും മഞ്ജു ഇവിടെ സൂപ്പര്‍സ്റ്റാറായി വിജയിച്ചു നില്‍ക്കുന്നുണ്ട്.

ഉയര്‍ന്ന് പറക്കാന്‍ കൊതിക്കുന്ന ഓരോ സ്ത്രീകളോട് മഞ്ജു വിളിച്ചുപറയുകയാണ്- ”വീണുപോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞുതളര്‍ന്നിരിക്കരുത്. ചിറകുകള്‍ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക… ഇങ്ങനെയായിരുന്നു ആ കുറിപ്പ്…..

Advertisement