അതിനേക്കാള്‍ വലിയ നഷ്ടങ്ങളൊന്നും ജീവിതത്തിലുണ്ടായിട്ടില്ല, ഇനി ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാവും, മഞ്ജു വാര്യര്‍ പറയുന്നു

709

മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു.

Also Read: അവര്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, മനസ്സ് ആകെ വിഷമത്തിലായിരുന്നു, സോഷ്യല്‍മീഡിയയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് സീമ ജി നായര്‍

രണ്ടാം വരവില്‍ സോഷ്യല്‍ മീഡിയയിലും ഒപ്പം തന്നെ പൊതുവേദികളിലും മഞ്ജു സജീവമായിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടല്ലാതെ നിരവധി പരിപാടികളില്‍ മഞ്ജു പ പങ്കെടുക്കാറുണ്ട്. ഇവയും ഏറെ ശ്രദ്ധനേടാറുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും അല്ലാതെയും നിരവധി അഭിമുഖങ്ങളും മഞ്ജു നല്‍കിയിട്ടുണ്ട്.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ മഞ്ജു തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. ഒരു നടിയാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡാന്‍സിലൂടെയാണ് സിനിമയിലെത്തിയതെന്നും മഞ്ജു പറയുന്നു.

Also Read: സിനിമകളെല്ലാം പരാജയപ്പെട്ടു, മമ്മൂട്ടിയെന്ന പേരു പറഞ്ഞാല്‍ തിയറ്ററില്‍ കൂവുന്ന അവസ്ഥയിലേക്ക് വരെ എത്തി, മമ്മൂട്ടിയുടെ പരാജയ കാലത്തെക്കുറിച്ച് തിരക്കഥാകൃത്ത്

അച്ഛന്‍ എപ്പോഴും പറയുമായിരുന്നു സിനിമ നിര്‍ത്തിയാലും ഡാന്‍സ് നിര്‍ത്തരുതെന്ന്. സിനിമയുടെ പരിപാടികള്‍ക്ക് വിടുന്നതിനെക്കാളും നൃത്തം സംബന്ധിച്ചുള്ള പരിപാടികള്‍ക്കാണ് അച്ഛന് തന്നെ വിടാന്‍ ഇഷ്ടമുണ്ടായിരുന്നതെന്നും വലിയ പിന്തുണയായിരുന്നു അച്ഛനെന്നും താരം കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ വേര്‍പാട് തന്നെയാണ് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമെന്നും എന്തൊക്കെ ജീവിതത്തിലുണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാവുമെന്നാണ് തനിക്ക് തോന്നുന്നതെന്നും മഞ്ജു പറഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം എങ്ങനെയൊക്കെയോ അങ്ങ് മറികടന്ന് പോവും. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അത് അതിന്റെ ഒഴുക്കിന് അനുസരിച്ച് പോവുമ്പോള്‍ താനും അതിനൊപ്പം പോവുകയാണ് ചെയ്യുന്നതെന്ന് മഞ്ജു പറഞ്ഞു.

Advertisement