ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല് നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന് ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. ആയിഷയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.
ഇപ്പോഴിതാ താന്‍ ചെയ്ത ഇന്റര്‍വ്യൂകളെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. ഒരിക്കലും താന്‍ കൊടുത്ത ഇന്റര്‍വ്യൂകള്‍ പിന്നീട് കണ്ട് നോക്കിയിട്ടില്ലെന്നും അതില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്റെ ഉള്ളിലുള്ള മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും മഞ്ജു പറയുന്നു.
ഏത് നടനെയാണ് ഇഷ്ടം എന്ന് തുടങ്ങി ഒരേ ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളാണ് പലപ്പോഴും അഭിമുഖങ്ങളില്‍ ചോദിക്കുന്നത്. ഇതിനൊന്നും ഉത്തരം പറയാന്‍ തനിക്ക് താത്പര്യമില്ലെന്നും താന്‍ ഇന്റര്‍വ്യൂകളില്‍ ബോറാണെന്ന് അറിയാമെന്നും താന്‍ അധികം സംസാരിക്കുന്ന ഒരു വ്യക്തിയല്ലെന്നും മഞ്ജു പറയുന്നു.
Also Read: പ്രഭാസിനെയല്ല, താന്‍ പ്രണയിച്ചത് മറ്റൊരാളെ, മനസ്സുതുറന്ന് അനുഷ്ക ഷെട്ടി
സത്യം പറഞ്ഞാല്‍ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്നത് താന്‍ വെറുക്കുന്നു. ഒരു നടിയായിരിക്കുമ്പോള്‍ ഇന്റര്‍വ്യൂകള്‍ കൊടുക്കേണ്ടത് ആവശ്യമാണ്, ചിലപ്പോള്‍ സിനിമയെ കുറിച്ച് കുറേ സംസാരിക്കേണ്ടിയും വരുമെന്നും പലര്‍ക്കും തനിക്ക് ഇഷ്ടമുള്ളതൊക്കെ അറിയാന്‍ ആഗ്രഹമുണ്ടാവും പക്ഷേ പലതും പറയുമ്പോള്‍ താന്‍ കള്ളം പറയുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും മഞ്ജു പറയുന്നു.