ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകന്‍ ആകുന്ന തമിഴ് ചിത്രം തുനിവ് ആണ് മഞ്ജു വാര്യര്‍ നായികയായി റിലീസിന് എത്തുന്ന പുതിയ ചിത്രം. പൊങ്കല്‍ റിലീസായി ആണ് തുനിവ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.
ഇപ്പോഴിതാ മഞ്ജുവിന്റെ കുട്ടിക്കാല സുഹൃത്ത് താരത്തോടുള്ള ഒരു പരിഭവം സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ്. പണ്ട് മഞ്ജു പാരിസ് മിഠായി ചോദിച്ചപ്പോള്‍ താന്‍ നാരങ്ങ മിഠായി പാരിസിന്റെ കവറില്‍ പൊതിഞ്ഞ് മഞ്ജുവിന് നല്‍കിയിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.
Also Read: 2023 ലെ എന്റെ പുതിയ തീരുമാനം ഇതാണ്; തുറന്ന് പറച്ചിലുമായി മേഘ്‌ന രാജ്
അന്ന് താന്‍ അങ്ങനെ ചെയ്തതിന് ഇന്ന് മഞ്ജുവിനോട് ഒരു ഹായ് ചോദിച്ചപ്പോള്‍ ഡമ്മി സിന്‍സിയെ വിട്ട് ഹായ് തരികയായിരുന്നു മഞ്ജുവെന്നും പക വീട്ടുകയാണല്ലേ എന്നും സുഹൃത്ത് മഞ്ജുവിനോട് ചോദിക്കുന്നു. അതേസമയം താരത്തിന്റെ നിരവധി ഫാന്‍സാണ് ആരാധികയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.
മഞ്ജു ചിലപ്പോള്‍ ഷൂട്ടിന്റെ തിരക്കിലായിരിക്കുമെന്നും ചിലപ്പോള്‍ പേജ് കൈകാര്യം ചെയ്യുന്നത് അഡ്മിനായിരിക്കും അവരായിരിക്കും മറുപടി തന്നതെന്നുമൊക്കെയായിരുന്നു ഫാന്‍സ് സുഹൃത്തിനോട് പറഞ്ഞത്.