ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് മഞ്ജു പലപ്പോഴായും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിലവില്‍ തന്റെ പേരില്‍ മൂന്ന് ലോണുകളുണ്ടെന്നും പണമുള്ളവരെല്ലാം ഭാഗ്യം ചെയ്തവരാണെന്ന് പറയുന്നത് വെറുതെയാണെന്നും അവരും വലിയ സന്തോഷത്തോടെയായിരിക്കണമെന്നില്ല ജീവിക്കുന്നതെന്നും മഞ്ജു പറയുന്നു.
സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവരാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവര്‍, തനിക്ക് അനുഭവങ്ങളില്‍ നിന്നും മനസ്സിലായ കാര്യമാണിതെന്നും അല്ലാതെ പണത്തിലും പ്രശസ്തിയിലൊന്നും വലിയ കാര്യമില്ലെന്നും ജീവിതത്തില്‍ പല കാര്യങ്ങളും അപ്രതീക്ഷിതമായി സംഭവിക്കാമെന്നും അതിലൊന്നും പകച്ചുനില്‍ക്കാതെ മുന്നോട്ട് പോകണമെന്നും മഞ്ജു പറയുന്നു.