ആ അവസരം വന്നപ്പോഴേക്കേും കല്യാണം കഴിഞ്ഞിരുന്നു,ഫ്രണ്ട്‌സ് സിനിമയില്‍ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു

154

മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍. മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചത്.

Advertisements

പിന്നീട് മഞ്ജുവിന് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു.

Also Read: ശരീര പ്രദർശനം നടത്തുന്നതിൽ ഒരു തെറ്റുമില്ല, കീർത്തി സുരഷ് ഇപ്പോൾ എവിടെയാണെന്ന് നോക്കു: അനു ഇമ്മാനുവൽ

ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു. ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ ആയിഷയിലെ പാട്ടിലെ മഞ്ജുവിന്റെ ഡാന്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം.

ഇപ്പോഴിതാ മലയാളത്തിലെ ഹിറ്റ് സിനിമയായ ഫ്രണ്ട്‌സില്‍ അഭിനിയിക്കാതിരുന്നതിനെക്കുറിച്ച് മഞ്ജു ബഡായി ബംഗ്ലാവില്‍ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്രണ്ട്‌സ് സിനിമയില്‍ മീന ചെയ്ത റോളിലേക്കായിരുന്നു മഞ്ജുവിനെ ക്ഷണിച്ചിരുന്നത്.

Also Read: സഹോദരൻ അന്ന് എന്നെ ഒരുപാട് അടി ച്ചു, അ ടി നിർത്താതെ വന്നപ്പോൾ ഞാൻ ചെയ്തത് ഇങ്ങനെ: അനുഭവം വെളിപ്പെടുത്തി നടി സീനത്ത്

അപ്പോഴേക്കും തന്റെ കല്യാണം കഴിഞ്ഞിരുന്നുവെന്നും അതിനുശേഷം സിനിമ ചെയ്തില്ലെന്നും മഞ്ജു പറയുന്നു. താന്‍ കല്യാണത്തിന് മുമ്പ് എത്ര സിനിമ ചെയ്തു, അതിനുശേഷം എത്ര ഇടവേള എടുത്തു എന്നൊക്കെ മലയാളികള്‍ക്ക് കൃത്യമായി അറിയാമെന്നും വിവാഹശേഷം സിനിമയില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുകയായിരുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Advertisement