ആദ്യരാത്രിയാണ് അറിഞ്ഞത് എത്തിയത് കടബാധ്യതകളുടെ നടുവിലേക്കാണെന്ന്, ജീവിതം പറഞ്ഞ് മഞ്ജു സുനിച്ചന്‍, താരത്തിന്റെ ഭര്‍ത്താവിനെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയ

4201

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്.

പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്.

Advertisements

തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. താരരാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.

Also Read: ശോഭനയുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റ്, കല്യാണം കഴിക്കാന്‍ ആഗ്രഹം മറ്റൊരാളെയായിരുന്നു, മനസ്സ് തുറന്ന് റഹ്‌മാന്‍

സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്.ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥിയായ എത്തിയതോടെ ആണ് മഞ്ജുവിന്റെ ജീവിത കഥ മലയാളികള്‍ അറിയാന്‍ തുടങ്ങിയത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് മഞ്ജു.

അടുത്തിടെ ഫ്‌ളേവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെ ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് മഞ്ജു പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് വരെ സന്തോഷത്തോടെയായിരുന്നു താന്‍ കഴിഞ്ഞിരുന്നതെന്നും വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയാണ് മനസ്സിലാക്കിയത് താന്‍ എത്തിയത് കടബാധ്യതയുടെ നടുവിലേക്കാണെന്നും സുനിച്ചന് നല്ലൊരു കടം ഉണ്ടായിരുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Also Read; അത് അറിയാതെ ആണ് ഞാൻ ആലിസിനെ വിവാഹം കഴിച്ചത്, തന്നെ പറ്റിച്ച് കെട്ടുക ആയിരുന്നു, സജിൻ പറയുന്നത് കേട്ടോ

ഇതുമായി ബന്ധപ്പെടുത്തി മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഒരു റിയാക്ഷന്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ജുവിനെ പോലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി ഖായിസ് ആണ് വീഡിയോ ചെയ്തിരിക്കുന്നത്.

Advertisement