മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും അഭിനയം കൊണ്ട് ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു.
തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു.
സോഷ്യല്‍മീഡിയയിലും താരമാണ് മഞ്ജു. നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
ഇ്‌പ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും അഭിനയജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മഞ്ജു. സീരിയലുകളില്‍ അഭിനയിക്കുമ്പോഴായിരുന്നു സുജിത്തുമായിട്ടുള്ള വിവാഹമെന്നും കുഞ്ഞ് ജനിച്ചതിന് പിന്നാലെ അഭിനയം നിര്‍ത്തിയിരുന്നുവെന്നും പിന്നീട് ചില കുടുംബ ചിത്രങ്ങളിലും സിറ്റ് കോമുകളിലും അഭിനയിച്ചിരുന്നുവെന്നും മഞ്ജു പറയുന്നു.
മകളെ നോക്കേണ്ടതുകൊണ്ട് തിരുവനന്തപുരത്ത് തന്നെ നില്‍ക്കാമെന്നും വേറെ എവിടെയും പോകേണ്ടെന്നും തീരുമാനിച്ചു. അപ്പോള്‍ സുജിത്തും തിരക്കിലായിരുന്നുവെന്നും അതുകൊണ്ടുതന്നെ താന്‍ രാവിലെ പോയി വൈകിട്ട് തിരിച്ചെത്താവുന്ന തരത്തിലുള്ള ജോലികള്‍ മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും താരം പറയുന്നു.
തട്ടീം മുട്ടീം ചെയ്യുമ്പോള്‍ മകള്‍ വലുതായി, അപ്പോള്‍ തനിക്ക് ഏറണാകുളത്തേക്ക് താമസം മാറേണ്ടി വന്നുവെന്നും സുജിത്തും സിനിമയില്‍ തിരക്കിലായതിനാല്‍ കൊച്ചിയില്‍ തങ്ങള്‍ സെറ്റിലായി എന്നും ഹോം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവെന്നും ആ ചിത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും മഞ്ജു പറയുന്നു.