അവന്റെ കൈ എങ്കിലും കണ്ടാല്‍ മതി എന്ന അവസ്ഥയായി, അന്ന് ടോയ്‌ലെറ്റില്‍ ഇരുന്ന് ഒരുപാട് കരഞ്ഞു, ജീവിതത്തില്‍ നേരിട്ട വലിയ വിഷമം തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

159

മിനിസ്‌ക്രീന്‍ റിയാലിറ്റി ഷോ ആയ മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യയില്‍ പങ്കെടുക്കാന്‍ എത്തി അവിടെനിന്നും മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നടി മഞ്ജു സുനിച്ചന്‍. നിരവധി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും എല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു.

Advertisements

മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്. എന്നാല്‍ വലിയ വിമര്‍ശനങ്ങളാണ് ഷോയിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭര്‍ത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബര്‍ അറ്റാക്കുകള്‍ നടന്നിരുന്നു.

Also Read: സ്റ്റിച്ചിന്റെ വേദനയും ഒപ്പം നടുവേദനയും, പ്രസവ ശേഷം മാനസികമായും ശാരീരികമായും തളര്‍ന്നു, പഴയ ജീവിതത്തിലേക്ക് എത്തിച്ചത് അവരാണ്, തുറന്നുപറഞ്ഞ് മൃദുല വിജയ്

വിമര്‍ശകരില്‍ പലരും മഞ്ജുവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി. താരത്തിന്റെ തടിയേയും നിറത്തേയും വരെ പരിഹസിക്കുന്ന തരത്തിലേക്ക് സൈബര്‍ ആക്രമണം കടുത്തു. എന്നിട്ടും തളരാതെ സോഷ്യല്‍മീഡിയയിലും സിനിമയിലും ടെലിവിഷനിലും എല്ലാം സജീവമാണ് മഞ്ജു.

ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോയപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവെച്ച മഞ്ജുവിന്റെ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. മകനെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഒരു നേരം പോലും താന്‍ അവനെ പിരിഞ്ഞിരുന്നിട്ടില്ലായിരുന്നുവെന്നും മഞ്ജു പറയുന്നു.

ബിഗ് ബോസിലേക്ക് വരുന്ന ദിവസം രാവിലെ അവനെ സ്‌കൂളില്‍ വിട്ടപ്പോള്‍ അവിടെ ടോയിലെറ്റില്‍ ഇരുന്ന് താന്‍ കുറേ നേരം കരഞ്ഞുവെന്നും ഷൂട്ടിന് പോവുകയാണ് 15 ദിവസം കഴിഞ്ഞേ കാണൂ എന്ന് വളരെ വേദനയോടെ അവനോട് പറഞ്ഞുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Also Read: അതും പറഞ്ഞ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങി പോയ അച്ഛൻ വന്നില്ല, പിറ്റേന്ന് രാവിലെ എത്തിയത് അച്ഛന്റെ മൃതദേഹമായിരുന്നു; ചിരിപ്പിക്കുന്ന മുഖം അനീറ്റയുടെ ജീവിതം ഇങ്ങനെ

ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍ അതിന്റെ നൂറിരട്ടി വിഷമം തോന്നി. മകനെ ഒരുപാട് മി്‌സ് ചെയ്തു, അവനെ ഇടക്കിടെ കാണാന്‍ തോന്നി. അവന്റെ കൈ എങ്കിലും കണ്ടാല്‍ മതി എന്ന അവസ്ഥയിലായി എന്നും അന്ന് ആശ്വാസമായത് ഫുക്രു ആയിരുന്നുവെന്നും ഫുക്രുവിലൂടെ തനിക്ക് തന്റെ മകനെ കാണാന്‍ പറ്റിയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Advertisement