പ്രണയം പൂവണിയുന്നു, മഞ്ജിമ ഗൗതം കാര്‍ത്തിക് വിവാഹത്തിയ്യതി പുറത്തുവിട്ടു, ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍

253

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നായക നടിയാണ്.

Advertisements

കളിയൂഞ്ഞാലിന് ശേഷം മയില്‍പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നീട് മലയാളത്തിന്റെ യുവനനടന്‍ നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാളത്തില്‍ നായികയായി മഞ്ജിമ അരങ്ങേറി.

Also Read; അച്ഛന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നടത്തി മകന്‍ വിഷ്ണു, വിടപറഞ്ഞ നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വിവാഹിതയായി, ചിത്രങ്ങള്‍ വൈറല്‍

തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു നടി. അതിന് ശേഷം മിഖായേല്‍ എന്ന ചിത്രത്തിലും നിവിന്‍ പോളിയുടെ നായികയായി. തമിഴിലെ ക്ലാസ്സിക് സംവിധായകന്‍ ഗൗതം മേനോന്റെ അച്ചം യെന്‍പത് മടമയടായിലൂടെ തമിഴില്‍ അരങ്ങേറി.

നടന്‍ ഗൗതം കാര്‍ത്തിക്കുമായി മഞ്ജിമ പ്രണയത്തിലാണെന്ന് താരം അറിയിച്ചിരുന്നു. ഗൗതമുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. താന്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്ന് മഞ്ജിമ പറഞ്ഞിരുന്നു.

Also Read: ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ സുരേഷട്ടന്‍ ഭക്ഷണം വാരി തന്നു, രാധികചേച്ചിയുടെയും സുരേഷേട്ടന്റെയും സന്തോഷം കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു, ദേവിക പറയുന്നു

ഇപ്പോഴിതാ ഇരുവരുടെയും വിവാഹ തിയ്യതി പുറത്തുവന്നിരിക്കുകയാണ്. ഈ മാസം 28നാണ് മഞ്ജിമയുടെയും ഗൗതമിന്റെയും വിവാഹം. ചെന്നൈയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍. വിവാഹശേഷം ഊട്ടിയിലും ചെന്നൈയിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടിയൊരുക്കും.

Advertisement