തുടക്കത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ബോറ് അഭിനയമാണ് ഓവര്‍ ആക്ടിംഗ് ആണ് എന്നൊക്കെ പലരും പറഞ്ഞു, എന്നാല്‍ പിന്മാറാന്‍ തയ്യാറായില്ല, തട്ടീം മുട്ടീം പരമ്പരയിലെ മനീഷ വാസവദത്ത പറയുന്നു

183

മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് തട്ടീം മുട്ടീ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ എ്ല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരാണ്. തട്ടീം മുട്ടീം പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് മനീഷ.

Advertisements

ഇതില്‍ വാസവദത്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അഭിനേത്രി മാത്രമല്ല മനീഷ, ഒരു ഗായിക കൂടിയാണ്. ഇപ്പോഴിതാ തട്ടീം മുട്ടീം പരമ്പരയിലെ വാസവദത്തയെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. താന്‍ ആദ്യമായി സീരിയയില്‍ അഭിനയിച്ചപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നുവെന്ന് നടി പറയുന്നു.

Also Read: അതും പറഞ്ഞ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങി പോയ അച്ഛൻ വന്നില്ല, പിറ്റേന്ന് രാവിലെ എത്തിയത് അച്ഛന്റെ മൃതദേഹമായിരുന്നു; ചിരിപ്പിക്കുന്ന മുഖം അനീറ്റയുടെ ജീവിതം ഇങ്ങനെ

വാസവദത്തയായി തുടക്കത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ അഭിനയം വളരെ ബോറായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെന്നും സീരിയയിലെ കാമലാസനെ അവതരിപ്പിക്കുന്ന നസീര്‍ക്ക വഴിയാണ് തനിക്ക് ഈ കഥാപാത്രത്തെ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഈ കഥാപാത്രത്തെ അഭിനയിക്കുമ്പോള്‍ ഭയങ്കര ചീത്ത വിളി ആയിരുന്നു പലരുമെന്നും എന്തൊരു ബോര്‍ അഭിനയമാണ്, ഓവര്‍ ആക്ടിംഗ് ആണ് എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ആഗ്രഹിച്ചിരുന്ന വാസവദത്ത ഇതാണെന്നും ഓവര്‍ ആക്ടിങ് കുറക്കരുതെന്നും സംവിധായകന്‍ തന്നോട് പറഞ്ഞുവെന്നും മനീഷ പറയുന്നു.

Also Read: പ്രണയമുണ്ടായിരുന്നു, ഒരു കിലോ സ്വർണ്ണം വരെ ചോദിച്ചു; ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്നത് വെളിപ്പെടുത്തി ബിഗ്‌ബോസ് താരം സൂര്യ

താന്‍ വളരെ അധികം ആസ്വദിച്ചുകൊണ്ടാണ് വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും നിഷ്‌കളങ്കയായ വാസവദത്തയെ താന്‍ ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.

Advertisement