ഇനി ഒരിക്കലും സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരഞ്ഞുപറഞ്ഞു, പക്ഷേ അദ്ദേഹം എനിക്ക് തന്ന പ്രതീക്ഷയും ധൈര്യവും സന്തോഷവും വളരെ വലുതായിരുന്നു, നാഗചൈതന്യയെ കുറിച്ച് മമ്ത പറയുന്നു

121

എംടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആണ് മംമ്ത മോഹന്‍ദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചതോടെ നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അതിനു ശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തി ന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ബാബ കല്യാണിയില്‍ നായികയായി അഭിനയിച്ചു.

Advertisements

ആ വര്‍ഷം തന്നെ, കറു പഴനിയപ്പന്‍ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ല്‍ മമത തെലുങ്കില്‍ ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ പിന്നണി ഗാനം പാടി. കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും മമത അഭിനയിച്ചു. ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് മമ്ത.

Also Read: ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ളയാള്‍, കാര്‍ത്തിക ദീപത്തിലെ റോഷന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി ആരാധകര്‍

ഇപ്പോഴിതാ നടന്‍ നാഗചൈതന്യയെ കുറിച്ചും തനിക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുകയാണ് മമ്ത. നാഗ് സാര്‍ തന്നെ പുതിയ ചിത്രമായ കെഡി യിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന് മമ്ത പറയുന്നു.

തനിക്ക് ഇനി ഒരു സിനിമയും ചെയ്യാനാവുന്ന് തോന്നുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞുവെന്നും കീമോ തുടങ്ങി ആറുമാസത്തിനിടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് എന്നും മംമ്ത പറഞ്ഞു.

Also Read: സംയുക്ത ചേച്ചിയുമായാണ് എന്റെ ആദ്യ കണക്ഷൻ; പിന്നീട് അക്കൂട്ടത്തിലേക്ക് മഞ്ജു ചേച്ചിയും, ഗീതുവും വന്നു; തന്റെ സുഹൃത്ത് വലയങ്ങളെ കുറിച്ച് പറഞ്ഞ് ഭാവന

മാനസികമായി തകര്‍ന്ന സമയത്ത് ആ സിനിമ ചെയ്തത് ശരിക്കും ആശ്വാസമായി. താന്‍ കീമോ തുടങ്ങിയാല്‍ ഇങ്ങനെയായിരിക്കില്ലെന്നും മുടിയൊക്കെ പോകുമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കുഴപ്പമില്ല നമ്മള്‍ ഈ സിനിമ ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെ്‌നും അദ്ദേഹം ഒത്തിരി പ്രതീക്ഷയിം ധൈര്യവും സന്തോഷവും തന്നുവെന്നും മമ്ത പറയുന്നു.

Advertisement