നടിയായതിന് ശേഷം ജീവിതത്തില്‍ ഒരു മാറ്റവുമില്ല, ഇപ്പോഴും കോളേജില്‍ പോകുന്നത് കെഎസ്ആര്‍ടിസി ബസ്സില്‍, മമിത ബൈജു പറയുന്നു

249

മലയാള സിനിമയില്‍ ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് മമിത എന്നാണ് ആരാധകര്‍ പറയുന്നത്.

ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു. സൂപ്പര്‍ ശരണ്യയിലെ കഥാപാത്രത്തെ സൂപ്പര്‍ സോന എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഇപ്പോഴിതാ തമിഴിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് മമിത. ആദ്യമായി കമ്മിറ്റ് ചെയ്ത മമിതയുടെ തമിഴ് ചിത്രം ഉപേക്ഷിക്കപ്പെട്ടിരുന്നു.

Advertisements

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനായാണ് മമിതയെ തെരഞ്ഞെടുത്തിരുന്നത്. വണങ്കാന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ തിരക്കഥയിലെ ചില മാറ്റങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

Also Read: ക്രഷ് തോന്നിയത് പ്രഭാസിനോടല്ല, താന്‍ പ്രണയിച്ചിരുന്ന ആള്‍ ഇദ്ദേഹം, മനസ്സുതുറന്ന് അനുഷ്‌ക ഷെട്ടി

ഇപ്പോഴിതാ സിനിമയിലെത്തിയ ശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മമിത. താന്‍ ഒരു നടിയായെങ്കിലും തനിക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മമിത പറയുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് സിനിമ തനിക്ക് മറ്റൊരു ലോകമായിരുന്നുവെന്നും ഒട്ടും പരിചിതമല്ലാത്ത ലോകമായിരുന്നുവെന്നും മമിത കൂട്ടിച്ചേര്‍ത്തു.

താന്‍ ആ ലോകത്തേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയില്ല, യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിയതെന്നും അതിനുശേഷം താന്‍ സിനിമ സ്വപ്‌നം കാണാന്‍ തുടങ്ങിയെന്നും പതിയെ സിനിമയിലേക്ക് സ്റ്റെപ്പ് വെച്ച് കയറുകയായിരുന്നുവെന്നും മമിത പറയുന്നു.

Also Read: തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പകരക്കാരനാവാന്‍ കഴിയില്ല, തുറന്നടിച്ച് ഭദ്രന്‍

എന്നാല്‍ സിനിമയില്‍ എത്തിയതിന് ശേഷം തനിക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കോളേജിലേക്ക് പോകുന്നത് കെഎസ്ആര്‍ടിസി ബസ്സിലും കാറലുമൊക്കെയാണെന്നും പഴയ താന്‍ തന്നെയാണ് ഇപ്പോഴെന്നും മമ്മിത പറയുന്നു.

Advertisement