പൃഥ്വിരാജും സുപ്രിയയും കണ്ടു, ഇന്ദ്രജിത്ത് ടെസ്റ്റ് ഡ്രൈവ് അടിച്ചു; സ്വന്തമാക്കിയത് മല്ലിക സുകുമാരനും! വിശേഷങ്ങൾ ഇങ്ങനെ

111

സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരൻ. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയിൽ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു. നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നൽകിയത്. ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisements

മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാർഡുകൾ ഇതിനോടകം എത്തിയിട്ടുണ്ട്. പ്രായത്തെ മറികടന്നുള്ള അഭിനയവും, സംസാരവും, ആർജ്ജവ ബോധവും എല്ലാം താരത്തിന് ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടി കടുവ എന്ന ചിത്രത്തിലൂടെ. ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയത്തിലേറ്റിയ താര കുടുംബമാണ് പൃഥ്വിരാജിന്റേത്.

Also read; കത്തുകളിലൂടെയായിരുന്നു ഞങ്ങളുടെ പ്രണയം, സൂക്ഷിച്ചിരുന്നത് ചേച്ചിയും; ഒരിക്കൽ പിടിച്ചു, പക്ഷേ അപ്പൻ ആ രഹസ്യം അറിഞ്ഞത് ഇപ്പോൾ, വെളിപ്പെടുത്തി ടൊവീനോ തോമസ്

അച്ഛൻ സുകുമാരനും അമ്മ മല്ലിക സുകുമാരനും ഏട്ടൻ ഇന്ദ്രജിത്തും, ഏട്ടന്റെ ഭാര്യ പൂർണിമയും, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എല്ലാവരും സിനിമാരംഗത്ത് തന്നെ നിറഞ്ഞ് നിൽക്കുന്നവരാണ്. താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. 1974ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

അറുപതിലധികം സിനിമകളിൽ താരം എത്തിയിട്ടുണ്ട്. തനിക്ക് മക്കളുടെ അടുത്ത് പോകാനും കൊച്ചുമക്കളെ കയറ്റി സവാരി അടിക്കാനുമായി പുതിയ കാർ വാങ്ങുന്ന മല്ലിക സുകുമാരന്റെ വീഡിയോയാണ് ഇപ്പോൾ, സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. എംജി ഹെക്ടർ പ്ലസ് എന്ന കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

15.9 ലക്ഷം മുതൽ 20.5 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. പൃഥ്വിരാജും സുപ്രിയയും ചേർന്ന് കാർ വന്ന് കണ്ടിരുന്നു, ഇന്ദ്രജിത്താണ് കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയത്. എല്ലാവരുടെയും സന്തോഷത്തോടെയും അനുഗ്രഹത്തോടെയും തന്നെയാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നും താരം പറയുന്നു.

Also read; ഒരു കല്യാണം കഴിക്കണ്ടേയെന്ന് ചോദ്യം; അതിനൊക്കെ ഒരു പ്രായവും പക്വതയും വേണ്ടേ എന്ന് മറുപടി; കുടുംബവിളക്കിലെ സഞ്ജനയുടെ പ്രായം കേട്ട് ഞെട്ടി ആരാധകർ

വളരെ നർമ്മത്തോടെയാണ് എപ്പോഴും താരം സംസാരിക്കാറ്, വാഹനം എന്തുകൊണ്ട് വാങ്ങി എന്ന് ചോദിക്കുമ്പോൾ തന്നെപ്പോലെ തന്നെ സൗന്ദര്യം വാഹനത്തിനും ഉണ്ട് അതുകൊണ്ടാണ് എന്നും മല്ലിക പറയുന്നു. തനിക്ക് കേരളത്തിലെവിടെയും പോകാനും ഷൂട്ടിംങ്ങുകൾക്ക് ചെല്ലാനും വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു വാഹനം സ്വന്തമാക്കിയത് എന്നും താരം പറയുന്നുണ്ട്. വാഹന പ്രേമിയായ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ പുതിയൊരു വാഹനം വാങ്ങിയതിനെ പ്രേക്ഷകരും ഉറ്റുനോക്കുകയാണ്.

Advertisement