മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് സംവിധായകനാണ് ലോഹിതദാസ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തിയ ലോഹിതദാസിന്റെ ചിത്രമായിരുന്നു കന്മദം. 1998ല്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇടം നേടിയിരുന്നു.
ചിത്രത്തില്‍ വിശ്വനാഥന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത് ഭാനു എന്ന കഥാപാത്രത്തെ മഞ്ജുവും. കൂടാതെ ലാലും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്നുണ്ട്.
കന്മദത്തിലൂടെ ലോഹിതദാസ് മലയാളസിനിമയ്ക്ക് പുതിയൊരു നടിയെ കൂടി സമ്മാനിച്ചിരുന്നു. നടി മഹിമയായിരുന്നു അത്. കന്മദത്തില്‍ ഹിന്ദി അറിയാവുന്ന കന്നഡക്കാരിയായ ഗീത എന്ന കഥാപാത്രമായാണ് മഹിമ എത്തിയത്. ലാല്‍ അവതരിപ്പിച്ച ജോണ്‍ എന്ന കഥാപാത്രം പ്രണയം നടിച്ച് ഗീതയെ കൂട്ടി കൊണ്ട് വന്നെങ്കിലും ഉദ്ദേശം മനസിലാക്കുന്ന വിശ്വനാഥന് വീട്ടില്‍ കയറ്റിയിരുന്നില്ല.
ഇതിന് പിന്നാലെ ജോണ്‍ അവളെ ഒരു മാര്‍വാടിക്ക് വില്ക്കുകയും ചെയ്യുന്നു. ഇത്രയും ഭാഗത്ത് മാത്രമാണ് മഹിമ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2000ത്തില്‍ ജോര്‍ജ് കിത്തു സംവിധാനം നിര്‍വഹിച്ച ഇന്ദ്രിയം എന്ന സിനിമയിലൂടെ നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തി.
ചിത്രത്തില്‍ നീലി എന്ന നായിക കഥാപാത്രമായി വാണി വിശ്വനാഥ് ആണ് എത്തിയത്. സിനിമ തിയേറ്ററില്‍ വലിയ വിജയം കൈവരിച്ചു. ഈ സിനിമയില്‍ ഓമന എന്ന കഥാപാത്രമായാണ് മഹിമ എത്തിയത്. കോളേജ് വിദ്യാര്‍ഥികള്‍ പഠന ആവശ്യത്തിനായി കാട്ടില്‍ വരുന്നതും പിന്നീട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ.
ഈ കുട്ടികളെ സഹായിക്കാന്‍ വരുന്ന ജോലിക്കാരിയായിരുന്നു ഓമന. ചിത്രത്തില്‍ കുറച്ചു രംഗങ്ങളില്‍ മാത്രമേ മഹിമ ഉള്ളൂവെങ്കിലും അത്രപെട്ടെന്ന് ആ കഥാപാത്രത്തെ ആരും മറക്കില്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ മഹിമ ചെറിയ വേഷങ്ങളില്‍ എത്തി.
ദി ഫയര്‍, കണ്ണാടിക്കടവത്തിലെ ശോഭ, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ കുഞ്ഞേലി, തുടങ്ങിയ സിനിമകളിലും മഹിമ അഭിനയിച്ചു. വിദേശി നായര്‍ സ്വദേശി നായര്‍ എന്ന ചിത്രത്തില്‍ മഹിമ നായികയായി തിളങ്ങിയിരുന്നു..
ആ ചിത്രം പോള്‍സണ്‍ ആണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. കൂടാതെ അച്ചുവിന്റെ അമ്മ എന്ന ഹിറ്റ് സിനിമയിലെ റംല എന്ന കഥാപാത്രമായും മഹിമ അവതരിപ്പിച്ചിരുന്നു. അതേസമയം സിനിമയില്‍ മാത്രമല്ല മലയാളം സീരിയലിലും നടി അഭിനയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.