നീ എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു, വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് മഹാലക്ഷ്മി

1293

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മഹാലക്ഷ്മി. വീഡിയോ ജോക്കി കൂടെയായ മഹാലക്ഷ്മി ഇന്ന് സീരിയലിലെ മിന്നും താരമാണ്. തമിഴ് ടിവി ഷോകളില്‍ ആങ്കറിങ് ചെയ്തുകൊണ്ടാണ് മഹാലക്ഷ്മിയുടെ തുടക്കം.

പിന്നീട് സീരിയലുകളിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം ഇരുപതോളം സീരിയലുകള്‍ തമിഴില്‍ മാത്രം ചെയ്തു കഴിഞ്ഞു. തമിഴ് സീരിയലുകളിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ ക്കും ഏറെ പരിചിതയാണ് മഹാലക്ഷ്മി.

Advertisements

ബാലതാരമായാണ് മഹാലക്ഷ്മി ടെലിവിഷന്‍ ലോകത്ത് എത്തിയത്. താരം ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ ആണ് മലയാളത്തില്‍ ആദ്യം അഭിനയിച്ചത്. പിന്നീട് ഹരിചന്ദനം എന്ന സീരിയലിലും സെക്കന്റ് ഹീറോയിനായി എത്തിയിട്ടുണ്ടായിരുന്നു.

Also Read: ഭാര്യയില്ലാതെ പറ്റില്ല, ബോറടിക്കുന്നത് പോലെ തോന്നും, വിവാഹം കഴിച്ചാല്‍ ലൈഫ് ബോറാകുമെന്ന് പറഞ്ഞവരോട് ശ്രീജിത്ത് വിജയ് പറയുന്നു

ഈ സീരയലിലെ കഥാപാത്രമാണ് താരത്തെ കൂടുതല്‍ സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതയാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ വിവാഹം. ഫാറ്റ് മാന്‍ എന്ന് വിളിയ്ക്കുന്ന ലിബ്ര രവിയാണ് താരത്തിന്റെ വരന്‍. സിനിമ നിര്‍മാതാവ് ആണ് അദ്ദേഹം.

ഇരുവരുടെയും വിവാഹം നടന്നത് തിരുപ്പതി അമ്പലത്തില്‍ വച്ചായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ലളിതമായ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മഹാലക്ഷ്മി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

Also Read: ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടവര്‍, മൂന്നുചങ്കുകളെക്കുറിച്ച് നവ്യ പറയുന്നു

‘നിന്നെ എന്റെ ജീവിതത്തില്‍ കിട്ടിയത് എന്റെ ഭാഗ്യമാണ്. നീ എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു. ലവ് യു അമ്മു’ എന്നാണ് മഹാലക്ഷ്മി വിവാഹ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മഹാലക്ഷ്മിയെ പോലൊരു പെണ്‍കുട്ടി ജീവിതത്തിലേക്ക് വരണം എന്നത് ആഗ്രഹമാണ്, മഹാലക്ഷ്മി തന്നെ ജീവിതത്തിലേക്ക് വന്നത് ഭാഗ്യമാണ് എന്ന് ലിബ്ര രവിയും പറയുന്നു.

Advertisement