ഭാര്യയെ നെഞ്ചോട് ചേര്‍ത്തുകിടത്തി രവീന്ദര്‍, വിമര്‍ശകരുടെ വായടപ്പിച്ച് മഹാലക്ഷ്മിയുമൊത്തുള്ള രവീന്ദറിന്റെ പുതിയ ചിത്രം, വൈറല്‍

353

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മഹാലക്ഷ്മി. വീഡിയോ ജോക്കി കൂടെയായ മഹാലക്ഷ്മി ഇന്ന് സീരിയലിലെ മിന്നും താരമാണ്. തമിഴ് ടിവി ഷോകളില്‍ ആങ്കറിങ് ചെയ്തുകൊണ്ടാണ് മഹാലക്ഷ്മിയുടെ തുടക്കം.

പിന്നീട് സീരിയലുകളിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം ഇരുപതോളം സീരിയലുകള്‍ തമിഴില്‍ മാത്രം ചെയ്തു കഴിഞ്ഞു. തമിഴ് സീരിയലുകളിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ ക്കും ഏറെ പരിചിതയാണ് മഹാലക്ഷ്മി.

Advertisements

ബാലതാരമായാണ് മഹാലക്ഷ്മി ടെലിവിഷന്‍ ലോകത്ത് എത്തിയത്. താരം ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ ആണ് മലയാളത്തില്‍ ആദ്യം അഭിനയിച്ചത്. പിന്നീട് ഹരിചന്ദനം എന്ന സീരിയലിലും സെക്കന്റ് ഹീറോയിനായി എത്തിയിട്ടുണ്ടായിരുന്നു.

Also Read: രണ്ടാംഭാര്യയ്‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് റോയിസ്, വിവാഹമോചനത്തിന് പിന്നാലെ ഞെട്ടിക്കുന്ന സൗന്ദര്യവുമായി റിമി ടോമിയും

ഈ സീരയലിലെ കഥാപാത്രമാണ് താരത്തെ കൂടുതല്‍ സീരിയല്‍ പ്രേമികള്‍ക്ക് സുപരിചിതയാക്കിയത്. അടുത്തിടെയിരുന്നു മഹാലക്ഷ്മിയുടെ വിവാഹം. ഫാറ്റ് മാന്‍ എന്ന് വിളിയ്ക്കുന്ന ലിബ്ര രവിയാണ് താരത്തിന്റെ വരന്‍. സിനിമ നിര്‍മാതാവ് ആണ് അദ്ദേഹം.

ഇരുവരുടെയും വിവാഹം നടന്നത് തിരുപ്പതി അമ്പലത്തില്‍ വച്ചായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ലളിതമായ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മഹാലക്ഷ്മി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

ഇതിന് പിന്നാലെ രവീന്ദ്രര്‍ ചന്ദ്രശേഖറിന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. തടി കൂടിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ വലിയ ബോഡി ഷെയിമിങ്ങാണ് നടക്കുന്നത്. അതേസമയം, നടി മഹാലക്ഷ്മി പണം കണ്ടാണ് ഇതുപോലൊരു വിവാഹത്തിന് സമ്മതിച്ചത് എന്നുമുള്ള പ്രചരണങ്ങളാണ് നടത്തി വന്നിരുന്നത്.

Also Read: വീണ്ടും വിവാഹിതരായി നടി സോണിയയും ഭര്‍ത്താവും, രണ്ടാം വിവാഹം 19 വര്‍ഷങ്ങള്‍ക്ക് ശേഷം, വൈറലായി ചിത്രങ്ങള്‍

എന്നാല്‍ തങ്ങള്‍ പ്രണയിച്ച് വിവാഹിതരായതാണെന്നും പരസ്പരം മനസ്സിലാക്കിയിട്ടുണ്ടെന്നും തുറന്നുപറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പുതിയ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് രവീന്ദര്‍.

ഭാര്യ മഹാലക്ഷ്മിയെ നെഞ്ചില്‍ കിടത്തി ഉറക്കുന്ന ഒരു ഫോട്ടോയാണ് രവീന്ദര്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അദ്ദേഹം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തുടരെ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് വരികയാണ് രവീന്ദര്‍. ഇതെല്ലാം വിമര്‍ശകര്‍ക്കുള്ള മറുപടിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Advertisement