വിജയ് സാറിനൊപ്പമുള്ള കഥാപാത്രം രഹസ്യമാക്കി വെച്ചതിന്റെ കാരണം ഇതായിരുന്നു, ഒടുവില്‍ വെളിപ്പെടുത്തലുമായി മഡോണ

54

മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മുന്ന് നായികമാരില്‍ ഒരാളായ സെലിന്‍ ആയി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisements

ഇപ്പോള്‍ മലയാളത്തിലും തമിഴിലും സജീവമാണ് മഡോണ. താരത്തിന്റെ ഏറ്റവും ലേറ്റസ്റ്റ് റിലീസ് സൂപ്പര്‍ഹിറ്റ് ചിത്രം ലിയോയാണ്. ഈ സിനിമയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചിരിക്കുന്നത്. വിജയിയുടെ സഹോദരിയായാണ് മഡോണ എത്തുന്നത്.

Also Read: തരിണിയുടെ കോള്‍ കാറില്‍ കണക്ടായി, അന്ന് ഞങ്ങളുടെ പ്രണയം വീട്ടില്‍ പൊക്കി, മനസ്സുതുറന്ന് കാളിദാസ് ജയറാം

ലിയോയില്‍ മഡോണയുണ്ടെന്ന കാര്യം ചിത്രം പുറത്തിറങ്ങുന്നത് വരെ ആര്‍ക്കും അറിയില്ലായിരുന്നു. എലിസ ദാസ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ ലിയോയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മഡോണ.

ലിയോയുടെ കഥയിലെ സര്‍പ്രൈസ് വേഷമായിരുന്നു എലിസയുടേത്. അതുകൊണ്ട് തന്നെയാണ് അത് രഹസ്യമാക്കി വെച്ചതെന്നും സിനിമയുടെ കോ പ്രൊഡ്യൂസര്‍ ജഗദീഷിനെ തനിക്ക് നേരത്തെ പരിചയമുണ്ടെന്നും അദ്ദേവം വഴിയാണ് ചിത്രത്തെ കുറിച്ച് അറിഞ്ഞതെന്നും ശേഷം സംവിധായകന്‍ ലോകേഷുമായി കൂടിക്കാഴ്ച നടത്തിയെന്നും മഡോണ പറയുന്നു.

Also Read: വീണ്ടും അമ്മയാവാന്‍ പോവുന്ന സന്തോഷത്തില്‍ പേളി, ഫോട്ടോ പങ്കുവെച്ച് താരം

തന്റെ കഥാപാത്രം സഹോദരിയുടേതാണെന്നും ആക്ഷന്‍ രംഗങ്ങളുണ്ടാവുമെന്നും താന്‍ കരുതിയില്ല. ആദ്യത്തെ അനുഭവമായിരുന്നുവെന്നും ചിത്രത്തിലെ ഗാനരംഗം ഷൂട്ട് ചെയ്യാന്‍ മൂന്ന് ദിവസമെടുത്തുവെന്നുംആക്ഷന്‍ രംഗങ്ങളെല്ലാം അണിയറപ്രവര്‍ത്തകര്‍ പറയുന്നത് പോലെ ശ്രദ്ധിച്ചാണ് ചെയ്തതെന്നും അഭിനയിച്ച് തുടങ്ങിയ ശേഷം സിനിമ തനിക്ക് ആവേശമായെന്നും മഡോണ പറയുന്നു.

ഒരിക്കലും തന്റെ പ്രൊഫഷന്‍ അഭിനയമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇന്ന് തന്റെ ജീവിതത്തില്‍ സിനിമക്ക് വലിയ സ്ഥാനമുണ്ടെന്നും ഒരോ സിനിമ ചെയ്യുമ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിജയ് പറയുന്നു.

Advertisement