ഇന്നും ഭംഗിയായി നടക്കാന്‍ ആഗ്രഹിക്കുന്നു, വസ്ത്രങ്ങളെല്ലാം തെരഞ്ഞെടുക്കുന്നത് മക്കള്‍, ഭര്‍ത്താവ് എന്റെ ബെസ്റ്റ് ഫ്രണ്ട്, വിശേഷങ്ങള്‍ പങ്കുവെച്ച് മധുബാല

155

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കെല്ലാം അവര്‍ ഏറെ സുപരിചിത അയിരുന്നു. ഇന്ത്യയുടെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന നടി ഹേമമാലിനിയുടെ അനന്തിരവളാണ്.

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അഴകന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.മണിരത്നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാള്‍ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി.

Also Read: അസിനുമായി സിനിമയില്‍ മത്സരം, എപ്പോഴും വഴക്കാണെന്നും വാര്‍ത്തകള്‍, ഒടുവില്‍ പ്രതികരിച്ച് തൃഷ, താരം പറഞ്ഞത് കേട്ടോ

അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു അബിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മധുബാല. തനിക്ക് രണ്ട് പെണ്മക്കളാണുള്ളത്. അമേയ, കിയ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.

ഇപ്പോഴത്തെ ആള്‍ക്കാര്‍ സ്വന്തം ശരീരം നോക്കി ഭംഗിയായി നടക്കാന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഷോപ്പിംഗിനൊക്കെ പോകുമ്പോള്‍ മക്കളുമായി വഴക്കുണ്ടാക്കാറില്ലെന്നും എല്ലാം വാങ്ങിക്കൊടുക്കുമെന്നും അവര്‍ തന്റെ ഡ്രസ്സുകളും താന്‍ അവരുടെ ഡ്രസ്സുകളും ധരിക്കാറുണ്ടെന്നും മധുബാല പറയുന്നു.

Also Read: മമ്മി വഴിയാണ് തെരേസയെ ലഭിച്ചത്! ജീവിതപങ്കാളിയുടെ പുതിയ ചിത്രം പങ്കിട്ട് പുതിയ വിശേഷവുമായി ലിബിന്‍; ആശംസകളുമായി ആരാധകര്‍

മക്കളാണ് തനിക്ക് പരിപാടിക്കുള്ള ഡ്രസ്സുകളെല്ലാം എടുത്തുതരുന്നത്. അമ്മ സുന്ദരിയായിരിക്കുന്നതില്‍ മക്കള്‍ക്ക് സന്തോഷമാണെന്നും തനിക്ക് ഇപ്പോഴും എപ്പോഴും മക്കളും തന്റെ കുടുംബവുമൊക്കെയാണ് വലുതെന്നും തന്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെയാണ് തന്റെ ഭര്‍ത്താവ് എന്നും മധുബാല പറയുന്നു.

Advertisement