സിബി മലയലിന്റെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ ആയിരുന്നു ആകാശദൂത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാത്ത ആകാശദൂത് എന്ന സിനിമ കണ്ട് തീര്‍ക്കാന്‍ ഒരാള്‍ക്കും ആകില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ സിനിമ അത്രയ്ക്ക് ഹൃദയസ്പര്‍ശി ആയിരുന്നു. ഈ സിനിമയില്‍ എടുത്തു പറയേണ്ടയാളാണ് നടി മാധവി. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം.
ഒരു വടക്കന്‍ വീരഗാഥയടക്കമുള്ള സിനിമകളില്‍ ഉള്‍പ്പടെ നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മാധവിക്ക് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ആകാശദൂത് എന്ന ചിത്രമായിരുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ സജീവമായി. നവംബറിന്റെ നഷ്ടം, ഓര്‍മയ്ക്കായി, ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് മാധവിയുടെ അഭിനയപ്രകടനങ്ങള്‍ അടയാളപ്പെടുത്തിയവ.
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. 1996 ആയിരുന്നു മാധവിയുടെ വിവാഹം. അമേരിക്കയിലെ ബിസിനസ്സുകാരനായ റല്‍ഫ് ശര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. മൂന്ന് പെണ്മക്കള് ആണ് താരത്തിന് ഉള്ളത്. കുടുംബ സമേതം ഇപ്പോള്‍ വിദേശത്താണ് താമസം. സോഷ്യല്‍മീഡിയയിലൂടെ മാധവി കുടുംബത്തിലെ വിശേഷങ്ങളും മക്കളെക്കുറിച്ചും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെ പറ്റി പറഞ്ഞുകൊണ്ടുള്ള മാധവിയുടെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഉന്‍ കണ്ണില്‍ നീര് വഴിന്താല്‍ എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ഓര്‍മ്മകള്‍ എന്നാണ് താരം ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍.
രജനികാന്തിനൊപ്പമുള്ള ഫോട്ടോയാണ് മാധവി പങ്കുവെച്ചിരിക്കുന്നത്. രജനികാന്തിനൊപ്പമുള്ള ഈ ഫോട്ടോ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും തങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഉന്‍ കണ്ണില്‍ നീര് വഴിന്താല്‍ എന്ന ചിത്രത്തിലെ ഫോട്ടോയാണിതെന്നും ചിത്രം സംവിധാനം ചെയ്തത് ബാലു മഹേന്ദ്രയാണെന്നും മാധവി പോസ്റ്റില്‍ കുറിച്ചു.