വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയയായി മാറിയ നടിയാണ് ലിയോണ ലിഷോയ്. പ്രമുഖ സിനിമാ സീരിയല്‍ താരം ലിഷോയിയുടെ മകളാണ് ലിയോണ. ഇപ്പോള്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്.
ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. താരം അഭിനയിച്ച് ഏറ്റവും ഒടുവിലായി പുറത്ത് വന്നത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാന്‍ എന്ന സിനിമയാണ്.
ഈ ചിത്രത്തിലെ ലിയോണയുടെ വേഷം ഏറെ കൈയ്യടി നേടിയിരുന്നു. പത്ത് വര്‍ഷമായി നടി സിനിമാലോകത്തേക്ക് എത്തിയിട്ട്. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ലിയോണ. താന്‍ ആഗ്രഹിച്ച് സിനിമയിലേക്ക് എത്തിയ ഒരാളല്ലെന്ന് നടി പറയുന്നു.
കഴിഞ്ഞ 10 വര്‍ഷം ഒരുപാട് ഉയര്‍ച്ചയും അതുപോലെ താഴ്ചയും സംഭവിച്ച വര്‍ഷമായിരുന്നുവെന്നും കുറേ കാര്യങ്ങള്‍ അറിയാനും സിനിമയെക്കുറിച്ച് ഒരുപാട് പഠിക്കാനും സാധിച്ചുവെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു. പിന്നീട് സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങി.
ഇപ്പോള്‍ താന്‍ വളരെ കോണ്‍ഫിഡന്റാണെന്നും ഞാന്‍ ചെയ്യുന്ന ജോലിയെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഇനിയും അഭിനയം തുടരാന്‍ തന്നെയാണ് താത്പര്യമെന്നും ലിയോണ പറയുന്നു. 10 വര്‍ഷം കൊണ്ടാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു.
അച്ഛനും അമ്മയും വളരെ സപ്പോര്‍ട്ടാണ്. ജീവിതത്തില്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ പഠിപ്പിച്ചത് അവരാണ്. തുടക്കത്തില്‍ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ അച്ഛനും അമ്മയും സഹായിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് താന്‍ മാറിയെന്നും ലിയോണ പറയുന്നു.