സഹായിയെ വിട്ട് സൂര്യ കാരവാനിലേക്ക് വിളിപ്പിച്ചു, ഒരു സമ്മാനം തന്നു, തുറന്നുനോക്കിയപ്പോള്‍ ശരിക്കും ഞെട്ടി!, അനുഭവം തുറന്നുപറഞ്ഞ് ലിജോ മോള്‍

2103

കുറച്ചുസിനിമകളേ ചെയ്തിട്ടുള്ളൂവെങ്ക്ിലും മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് ലിജോ മോള്‍. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷേ പോത്തന്റെ ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയിലും ലിജോ മോള്‍ അഭിനയിച്ചിട്ടുണ്ട്.

സൂര്യ നായകനായി എത്തിയ ജയ് ഭീമിലൂടെയാണ് ലിജോ മോള്‍ തമിഴിലെത്തിയത്. ഈ ചിത്രത്തിലെ ലിജോമോളുടെ അഭിനയം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. ലിജോ മോളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി തീര്‍ത്തിരിക്കുകയാണിത്.

Advertisements

ഇപ്പോഴിതാ ജ്യ് ഭീമിനില്‍ അഭിനയിച്ചപ്പോഴുണ്ടായ തന്റെ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് ലിജോ മോള്‍. സൂര്യയാണ് ചിത്രത്തിലെ നായകനായി എത്തുന്നതെന്ന് ആദ്യമൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് ക്ലബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ ലിജോ മോള്‍ പറയുന്നു.

സിനിമയില്‍ താന്‍ അഭിനയിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് സൂര്യയുടെ ചന്ദ്രുവുമായി ഒരുപാട് രംഗങ്ങളുണ്ടായിരുന്നുവെന്ന് നടി കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ജ്ഞാനവേല്‍ പറഞ്ഞിരുന്നത് സെങ്കിനി എന്ന കാഥാപാത്രത്തെ അറിഞ്ഞ് ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ് വേണ്ടതെന്നും ചിത്രത്തില്‍ സൂര്യയാണെന്ന് കരുതി സമ്മതിക്കുന്ന നടിയെ അല്ലെന്നുമായിരുന്നുവെന്ന് ലിജോ മോള്‍ പറയുന്നു.

Also Read: ‘രാഷ്ട്രീയ എതിര്‍പ്പുകള്‍ രാഷ്ട്രീയമായി തന്നെ തീര്‍ക്കുക!’, സുരേഷ് ഗോപി പങ്കുവെച്ച പാപ്പന്റെ പോസ്റ്ററിനെതിരെ വന്ന മോശം കമന്റുകളില്‍ തുറന്നടിച്ച് മാലാ പാര്‍വതി

അദ്ദേഹം കാരവാനിലേക്ക് വിളിപ്പിച്ച് സംസാരിച്ചുവെന്നും അങ്ങനെ ചിത്രത്തിലേക്ക് എത്തിയെന്നും താരം പറയുന്നു. കൂടാതെ സിനിമയുടെ ഷൂട്ടിങ് അവസാനിക്കാറായപ്പോള്‍ സൂര്യ തനിക്ക് തന്ന സമ്മാനത്തെക്കുറിച്ചും ലിജോ മോള്‍ മനസ്സുതുറന്നു.

സൂര്യയുടെ സഹായിയായ കുമാര്‍ ആണ് വന്നുവിളിച്ചത്. സാര്‍ വിളിക്കുന്നുണ്ടെന്നും കാരവാനിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംഭവം എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ആദ്യം ഇരിക്കാന്‍ പറഞ്ഞു. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നുവെന്ന് ലിജോ മോള്‍ പറഞ്ഞു.

ചിത്രത്തിലെ ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വെച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് അതൊരു സ്വര്‍ണമാലയാണെന്ന് മനസിലായതെന്നും നടി കൂട്ടിച്ചേര്‍ത്തു.

പുറത്തിറങ്ങാനിരിക്കുന്ന വിശുദ്ധ മെജോ ആണ് ലിജോ മോളുടെ ഏറ്റവും പുതിയ ചിത്രം. വിശുദ്ധ മെജോ താന്‍ തെരഞ്ഞെടുത്തതിനുള്ള കാരണവും ലിജോ മോള്‍ പറയുന്നു. ജയ് ഭീമിന്റെ ഇമേജില്‍ നിന്നും പുറത്തു കടക്കാനായിരുന്നു വിശുദ്ധ മെജോ ചെയ്തതെന്നായിരുന്നു താരം പറഞ്ഞത്.

Advertisement