മലയാള സിനിമാപ്രേമികളുടെ ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളാണ് ലെന. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് ലെന. താരം ഈയടുത്ത് നടത്തിയ പത്രസമ്മേളന്നില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് താനെന്ന് അവകാശപ്പെട്ട് ലെന പറഞ്ഞ കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയിലടക്കം വലിയ വിമര്‍ശനാണ് വിളിച്ചുവരുത്തിയത്. ലെന സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ തികയുകയാണ്.
ഇതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ നടിയുടെ അച്ഛനും അമ്മയും സര്‍പ്രൈസായി എത്തിയിരുന്നു.ഇപ്പോഴിതാ ലെനയെ കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴായിരുന്നു ലെന സിനിമയിലെത്തിയതെന്നും പഠനത്തിലും മിടുക്കിയായിരുന്നു ലെനയെന്നും പിതാവ് പറയുന്നു.
ലെനയുടെ ജനനം കുറച്ചധികം കോംപ്ലിക്കേറ്റഡ് ആയിരുന്നു. തനിക്ക് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വേദന സഹിക്കാന്‍ പറ്റാതെയായി എന്നും ഇപ്പോള്‍ വേദന കുറച്ച് സഹിച്ചാലും ഭാവിയില്‍ നിങ്ങള്‍ അറിയപ്പെടാന്‍ പോകുന്നത് ഈ കുഞ്ഞിന്റെ പേരിലായിരിക്കുമെന്നും അപ്പോള്‍ തന്നോട് ഡോക്ടര്‍ പറഞ്ഞിരുന്നുവെന്നും ലെനയുടെ അമ്മ പറയുന്നു.
ലെനക്ക് ഭയങ്കര ക്യൂരിയോസിറ്റിയാണ്. ചെറുപ്പം മുതലേ എല്ലാറ്റിനും സംശയമായിരുന്നുവെന്നും എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അവസാനം അവള്‍ അതിനുള്ള ഉത്തരം കണ്ടെത്തി പുസ്തകം എഴുതിയെന്നും അതില്‍ അഭിമാനമുണ്ടെന്നും പിതാവ് പറയുന്നു.
ചെറുപ്പം മുതലേ ലെന തന്റെ സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാറില്ല. കോളേജില്‍ പഠിക്കുമ്പോഴേ സമ്പാദിക്കാനൊക്കെ തുടങ്ങിയിരുന്നുവെന്നും എവിടെ പഠിക്കണമെന്നൊക്കെ അവള്‍ക്ക് നന്നായി ധാരണയുണ്ടായിരുന്നുവെന്നും കോളേജില്‍ പോയി ചേര്‍ന്നതിന് ശേഷമാണ് മകള്‍ അവിടെയാണ് പഠിക്കാന്‍ പോകുന്നതെന്ന് തങ്ങള്‍ പോലും അറിഞ്ഞതെന്നും മാതാപിതാക്കള്‍ പറയുന്നു.
ചെറുപ്പം മുതലേ മറ്റുള്ളവരെ ആശ്വസിപ്പിക്കാനുള്ള കഴിവും മകള്‍ക്കുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ അതിന്റെ ക്രെഡിറ്റ് തനിക്കല്ലെന്നും തന്റേത് മകം നക്ഷത്രമാണെന്നും മകം പിറന്നവരുടെ സ്വഭാവസവിശേഷത പൊതുവേ അങ്ങനെയാണെന്നും അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയെന്നും ലെന പറയുന്നു.