മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.
മലാള ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ ലക്ഷ്മി തന്റെ പേജിലൂടെ പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാര്‍ത്തയില്‍ നിറയാറുണ്ടായിരുന്നു.
ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ മകള്‍ മാതംഗിയെ കുറിച്ച് ജയേഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുകയാണ് താരം.
മാതംഗി നല്‍കിയ ഒരു സര്‍പ്രൈസിനെ കുറിച്ചായിരുന്നു ജയേഷ് സംസാരിച്ചത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ അസ്വസ്ഥനായി ചൂടായിയെന്നും ഇതുകണ്ട് മകള്‍ മൂന്നുവര്‍ഷമായി പൊന്നുപോലെ സൂക്ഷിക്കുന്ന സമ്പാദ്യപ്പെട്ടി എടുത്തുകൊണ്ട് വന്ന് തന്റെ മടിയില്‍ വെച്ചു തന്നുവെന്നും ഇത് തന്റെ സര്‍പ്രൈസാണ് അച്ഛനെടുത്തോ എന്ന് പറഞ്ഞുവെന്നും ജയേഷ് പറയുന്നു.
തന്റെ കണ്ണുകളായിരുന്നില്ല, ശരിക്കും ഹൃദയമായിരുന്നു നിറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്നത് തന്റെ മകള്‍ തന്നെയാണെന്ന് അപ്പോള്‍ താന്‍ തിരിച്ചറിഞ്ഞുവെന്നും ഇങ്ങനെയൊരു മകളുടെ അച്ഛനാവാന്‍ കഴിഞ്ഞതില്‍ ദൈവത്തിനോട് നന്ദി പറയുന്നുവെന്നും അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി അവളുടെ കൈകളിലേക്ക് ഒരിക്കല്‍ ദൈവം എത്തിക്കട്ടെയെന്നും ജയേഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.