ബിഗ് ബോസ് സീസണ്‍ ഫോര്‍ മറ്റ് സീസണുകളേക്കാള്‍ ഏറെ പ്രശസ്തി നേടിയിരുന്നു. മത്സരാര്‍ത്ഥികള്‍ തന്നെയാണ് ഇതിന് കാരണം. കൂട്ടത്തില്‍ ലക്ഷ്മി പ്രിയയും ഷോയുടെ ഈ പ്രശസ്തിക്ക് കാരണമായിരുന്നു.
പറയാനുള്ള കാര്യങ്ങളെല്ലം ലക്ഷ്മിപ്രിയ ആരുടെ മുഖത്ത് നോക്കിയും പറയുന്നതും പൊട്ടിത്തേറിക്കുന്നതുമെല്ലാം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടക്കത്തില്‍ ആദ്യം പുറത്തുപോകുന്ന ഒരാള്‍ ആയിരിക്കും ലക്ഷ്മിപ്രിയയെന്ന് കരുതിയിരുന്നെങ്കിലും നൂറ് ദിനം തികച്ച് നാലാം സ്ഥാനവുമായിട്ടാണ് ലക്ഷ്മിപ്രിയ തിരിച്ചെത്തിയത്.
താരത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്. സിനിമയിലും സീരിയലിലും സജീവമാണ് സാന്നിധ്യമാണ് താരം. സോഷ്യല്‍മീഡിയയിലും സജീവമായ നടി തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ലക്ഷ്മിപ്രിയ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച് നടന്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രം പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമാണ്. ഈ ചിത്രത്തില്‍ മോഹന്‍ ലാലിന്റെ അരികത്ത് ഇരുന്ന് വാ പൊത്തി ചിരിക്കുകയാണ് നടി. നടന്‍ ഇന്നസെന്റ് ആണ് ഈ ചിരിക്ക് കാരണമെന്ന് നടി പറയുന്നു.
‘ഇന്നസെന്റ് ചേട്ടന്‍ ഞങ്ങളുടെ മുന്നില്‍ ഇരുന്നിട്ടുണ്ടായിരുന്നു, അദ്ദേഹം എന്തോ തമാശ പറഞ്ഞത് കേട്ട് ചിരിക്കുകയാണ്’ എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ലക്ഷ്മിപ്രിയ കുറിച്ചു. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.