നിരവധി സീരിയലുകളിൽ പോസിറ്റീവും നെഗറ്റീവും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ലക്ഷ്മി പ്രമോദ്. ഇപ്പോൾ അഭിനയത്തിൽ ലക്ഷ്മി ഇല്ല. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല ലക്ഷ്മി ഇപ്പോൾ. ഇതോടെ എന്തുകൊണ്ട് അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നു എന്ന ചോദ്യം ആരാധകരിൽ നിന്ന് വന്നുതുടങ്ങി.
ഇപ്പോൾ സോഷ്യൽ മീഡിയ വഴി ലക്ഷ്മിയും ഭർത്താവും അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്. താൻ രണ്ടാമത് ഗർഭിണി ആയിരിക്കുകയാണ് എന്ന സന്തോഷമാണ് ലക്ഷ്മി പങ്കുവെച്ചത്. അതേ ഞങ്ങൾക്ക് രണ്ടാമതൊരു കുഞ്ഞു വരാൻ പോവുകയാണ്.
അതാണ് ഞാൻ പറയാൻ വെച്ചത്. ഇപ്പോൾ ആറാം മാസം തുടങ്ങി. തുടക്കം മുതലേ കുറച്ച് കോംപ്ലിക്കേഷൻസ് ഒക്കെ ഉണ്ടായിരുന്നു. ഇടയ്ക്ക് ഒരു വൈറൽ ഫീവർ കൂടി വന്നു. ഞാൻ പെട്ടെന്ന് സുഖമോദേവി എന്ന സീരിയലിൽ നിന്ന് പിന്മാറിയതോടെ പലർക്കും ഈ സംശയമുണ്ടായിരുന്നു. അതിൽ നാലുമാസം അഭിനയിച്ചു. പിന്നീട് വയർ വലുതായി തുടങ്ങിയപ്പോഴാണ് അഭിനയം നിർത്തിയത്.
അതേസമയം പ്രസവം കഴിഞ്ഞാൽ താൻ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതായിരിക്കും എന്ന് ലക്ഷ്മി പറഞ്ഞു. ഈ സന്തോഷം നിങ്ങളോട് പങ്കിട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു. പലർക്കും ഞാൻ ഗർഭിണിയാണോ എന്ന സംശയമുണ്ടായിരുന്നു , വണ്ണം വെച്ചല്ലോ എന്നൊക്കെ കമൻറ് ചെയ്തത് കണ്ടു. ഇനി എനിക്ക് ധൈര്യമായി പുതിയ പോസ്റ്റുകൾ ഇടാമല്ലോ ലക്ഷ്മി പറഞ്ഞു.
അതേസമയം സ്കൂളിൽ പഠിക്കുന്ന കാലം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭർത്താവ് അസറും.