ഞാന്‍ മാറിയതല്ല, അവര്‍ എന്നെ മാറ്റിയതാണ്, നേരിട്ട വിവാദങ്ങളെക്കുറിച്ച് നടി ലക്ഷ്മി പ്രമോദ് പറയുന്നു

109

മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചയായ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി സീരിയലുകളിലാണ് ല്കഷ്മി അഭിനയിച്ചത്. ഒരുകാലത്ത് സീരിയലില്‍ സജീവമായിരുന്ന ലക്ഷ്മി അടുത്ത കാലത്തുണ്ടായ ചില വിവാദങ്ങള്‍ കാരണം അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു.

Advertisements

എന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമാവുകയാണ് ലക്ഷ്മി ഇപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കൊല്ലത്തെ റംസി എന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത്.

Also Read: വിശന്നുവലയുന്ന പ്രഭുവിനെ അനുകരിച്ച് ജയറാം, ചിരിയടക്കാനാവാതെ രജനികാന്തും ആരാധകരും, വീഡിയോ വൈറല്‍

തന്നെ കുറിച്ച് വന്ന മോശം വാര്‍ത്തകള്‍ മാനസികമായി വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും തന്റെ കുഞ്ഞിനെ ചേര്‍ത്തുള്ള കമന്റുകള്‍ കണ്ടപ്പോഴാണെന്ന് സൈബര്‍ ആക്രമണങ്ങളില്‍ താന്‍ മാനസികമായി തകര്‍ന്നത് എന്നും ലക്ഷ്മി പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ഓരോ പ്രതിസന്ധികളെയും ശക്തമായി നേരിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു ലക്ഷ്മി. സോഷ്യല്‍മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവെച്ച ഗ്ലാമറസ് ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: 13ാമത്തെ വയസ്സില്‍ ജീവിതം നശിച്ചു, അവിവാഹിതയായ കുട്ടിക്ക് ഇന്ന് ഏഴുവയസ്സുകാരന്‍ മകനുണ്ട്, മനസ്സിനെ വേദനിപ്പിച്ച കഥ പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണന്‍

ലക്ഷ്മിയുടെ ഭര്‍ത്താവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ‘ഞാനൊരുപാട് മാറിയെന്ന് അവര് പറഞ്ഞു, എന്നെ ഒരുപാട് മാറ്റിയെന്നായെന്ന് ഞാനവരോടും പറഞ്ഞെന്നു’ എന്ന ക്യാപ്‌നോടെയാണ് ചിത്രം നടി പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. അഭിനയത്തിലേക്ക് എപ്പോഴാണ് തിരിച്ചെത്തുകയെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ നടി മറുപടിയൊന്നും നല്‍കിയിട്ടില്ല.

Advertisement