സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ നീയും ഞാനും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ്. 45 കാരനായ രവി വര്‍മ്മന്റെയും 20 കാരിയായ ശ്രീലക്ഷ്മിയുടെയും പ്രണയ കഥപറയുന്ന ചിത്രം വളരെ പെട്ടെന്ന് പ്രേക്ഷകര്‍ ഏറ്റെടുത്തു.
പരമ്പരയിലെ മറ്റൊരു കഥാപാത്രമാണ് സാന്‍ഡ്ര. സീരിയലില്‍ വില്ലത്തിയായിട്ടാണ് സാന്‍ഡ്ര എത്തുന്നതെങ്കിലും നിരവധി ആരാധകര്‍ അവര്‍ക്കുമുണ്ട്. ലക്ഷ്മി നന്ദനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലില്‍ തുടക്കക്കാരിയായ ലക്ഷ്മിക്ക് മികച്ച സ്വീകാര്യതയാണ് സാന്‍ഡ്ര എന്ന കഥാപാത്രത്തിലൂടെ ലഭിക്കുന്നത്.
സിമ്പിള്‍ മോഡേണ്‍ ലുക്കിലാണ് സാന്‍ഡ്രയായി ലക്ഷ്മി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ലക്ഷ്മിയുടെ സ്റ്റൈല്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാണ്. ഇപ്പോഴിതാ തന്റെ ഫോട്ടോകളും വീഡിയോകളും പലരും മോശമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് പറയുകയാണ് ലക്ഷ്മി.
പ്രതികരിക്കേണ്ടിടത്ത് തീര്‍ച്ചയായും പ്രതികരിക്കണമെന്നും തനിക്കെതിരെ നടന്ന മോശം പ്രവര്‍ത്തിയെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും ലക്ഷ്മി സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു. ഇത്തരത്തില്‍ മോശമായി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് തന്റെ കുടുംബത്തെ വരെ ബാധിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
തന്റെ ചിത്രങ്ങള്‍ പലരും മോശം പ്രവൃത്തികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്, ഒരിക്കല്‍ ഒരാള്‍ അച്ഛന് വരെ അയച്ചുനല്‍കി, അത് കാണുന്ന അദ്ദേഹത്തിന്റെ മാനസികവാസ്ഥയെക്കുറിച്ച് എല്ലാവരും ഒന്നു ചിന്തിച്ച് നോക്കൂ എന്നും വൃത്തികേട് കാണിക്കുന്നതിന് ഒരു പരിധി ഇല്ലേ എന്നും താരം ചോദിക്കുന്നു.
Also Read; ഭാവി വധുവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ശ്രീനാഥ്, അശ്വതി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് ഞെട്ടി താരം
ചെറിയ പ്രശ്‌നങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്, എന്നാല്‍ ഇതങ്ങനെയല്ല, നിയമപരമായി തന്നെ നേരിടുമെന്നും താരം പറയുന്നു. തന്റെ കരിയറിന്റെ തുടക്കത്തിലും ഇത്തരം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു. താന്‍ അബിനയിക്കാത്ത ഒരു പരസ്യത്തില്‍ തന്റെ ചിത്രം വെച്ച് കളറിനും സൈസിനും കാരണം അവരുടെ ആ ഉത്പന്നം ആണെന്ന് പ്രചരിപ്പിച്ചിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞു.