തെന്നിന്ത്യൻ പ്രേക്ഷകർക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല ലൈല എന്ന നടിയെ. ബോളിവുഡിലാണ് അരങ്ങേറ്റ ചിത്രമെങ്കിലും ഒരു പിടി തമിഴ് ചിത്രങ്ങളിലൂടെയാണ് ഈ നടി ശ്രദ്ധേയയാകുന്നത്.
സൂര്യ, വിക്രം, അജിത്ത് തുടങ്ങിയവർക്കൊപ്പം ഒരുപാട് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്ത ലൈല മലയാളത്തിലും അഭിനയിച്ചിരുന്നു.
ബാല സംവിധാനം ചെയ്ത പിതാമകൻ എന്ന ചിത്രത്തിലെ ലൈലയുടെ മഞ്ജു എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറക്കാനിടയില്ല.
വിക്രം, സൂര്യ എന്നിവർക്കൊപ്പം മികച്ച പ്രകടനമാണ് ലൈല കാഴ്ചവച്ചത്. പക്ഷേ ഇപ്പോൾ കുറെ കാലങ്ങളായി ഇവർ സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്.
2006ൽ മോഹൻലാലിനൊപ്പം മഹാസമുദ്രം എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് മാറിയ ലൈല തിരിച്ചുവരവിന് ഒരുങ്ങുകയാണിപ്പോൾ.
ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലൈല വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതിനിടെ താരം നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ജസ്റ്റ് ഫോർ വിമൺ മാസികയ്ക്ക് വേണ്ടി ചെയ്ത പുതിയ ഫോട്ടോ ഷൂട്ടിൽ കൂടുതൽ സുന്ദരിയായിരിക്കുകയാണ് താരം. കറുപ്പും മഞ്ഞയും വസ്ത്രങ്ങളിൽ അതിസുന്ദരിയായണ് ലൈല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
വീഡിയോ കാണാം